Flash News

കുര്‍ബ്ബാന സമയത്ത് സെല്‍‌ഫോണ്‍ കൈയ്യില്‍ വെയ്ക്കരുത്: പോപ്പ് ഫ്രാന്‍സിസ്

December 16, 2017 , പി.പി. ചെറിയാന്‍

Pope Francis presides over a Mass for the ordination of Monsignor Peter Brian Wells and Monsignor Miguel Angel Ayuso Guixot, in St. Peter's Basilica at the Vatican, Saturday, March 19, 2016.  (AP Photo/Alessandra Tarantino)

ബലിയര്‍പ്പണത്തിനിടയില്‍ സെല്‍ഫോണ്‍ കൈയ്യില്‍ സൂക്ഷിക്കാതെ ദൂരെ മാറ്റിവെയ്ക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശ്വാസികള്‍ ‘എന്തെല്ലാം ചെയ്യണം’, ‘എന്തെല്ലാം ചെയ്യാതിരിക്കണം ‘എന്ന ലിസ്റ്റില്‍ ചെയ്യരുതാത്ത പ്രവര്‍ത്തികളിലാണ് സെല്‍ഫോണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വൈദികന്‍ ബലിയര്‍പ്പിക്കുന്നതിനിടയില്‍ നിങ്ങളുടെ ഹൃദയം ഉന്നതങ്ങളിലേക്ക് ഉയരട്ടെ എന്നാണ് പറയുന്നത്, അല്ലാതെ നിങ്ങളുടെ സെല്‍ഫോണ്‍ ഉയര്‍ത്തി ഫോട്ടോ എടുക്കുവാനല്ല. സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഈ വിഷയം ഗൗരവമായി സൂചിപ്പിച്ചത്.

14.7 മില്യണ്‍ അനുയായികളോട് കുര്‍ബ്ബാനയ്ക്കിടയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് വളരെ മോശമായ ഒന്നാണെന്ന് ട്വിറ്ററിലൂടെ പോപ്പ് ഓര്‍മ്മപ്പെടുത്തി.

വിശ്വാസികളോട് മാത്രമല്ല വൈദികരോടും, ബിഷപ്പുമാരോടും കുര്‍ബ്ബാനയ്ക്കിടെ സെല്‍ഫോണ്‍ ഉപയോഗിക്കരുതെന്നും പോപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബലിയര്‍പ്പണം എന്നത് ഒരു ഷോ അല്ലെന്നും, ക്രിസ്തുവിന്റെ പീഡാനുഭവത്തേയും, ഉയര്‍ത്തെഴുന്നേല്‍പ്പിനേയും സൂചിപ്പിക്കുന്നതാണെന്നും പോപ്പ് പറഞ്ഞു.

cell77


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top