Flash News

ഓഖി കെടുതിയില്‍ പെട്ടവര്‍ക്ക് സയായഹസ്തവുമായി ഫോമ

December 16, 2017 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Untitledചിക്കാഗോ: ഇന്ത്യയുടെ ദക്ഷിണ തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റു, തീരദേശ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. ഇതു വരെയുള്ള പോലീസിന്റെ കണക്കു പ്രകാരം, ഏകദേശം 68 പേര്‍ മരിച്ചെന്നാണ് വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിക്കുന്നത്. 177 പേരെ ഇനിയും കണ്ടത്താനായിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും അവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും സഹായവും പിന്തുണയും നല്‍കാന്‍ വ്യക്തികളും, സന്നദ്ധ സംഘടനകളും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. അവരുടെ ജീവതത്തെ തിരികെ കൈ പിടിച്ചുയര്‍ത്തുവാനും പിന്തുണയേകുവാനും പ്രവാസി മലയാളികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും കഴിയുമെന്നുള്ളത് ഒരാശ്വാസമാണ്.

fomaa logo - Copyഈ അവസരത്തില്‍, നാട്ടിലും അമേരിക്കയിലുമായി ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് വിജയകരമായി അത് പൂര്‍ത്തികരിച്ച ചരിത്രമുള്ള ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) നേതൃത്വത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍പ്പെട്ട തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് സാന്ത്വനവുമായി എത്തുകയാണ് നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നേരിട്ട് നാട്ടിലെ ജനപ്രതിനിധികളേയും സന്നദ്ധ സംഘടനാ നേതാക്കളേയും ഇതിനകം ബന്ധപ്പെട്ടു, ഓഖി റിലീഫ് ഫണ്ട് രൂപികരിക്കയും, അതിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരായി ന്യൂയോര്‍ക്കിൽ നിന്നുള്ള സാബു ലൂക്കോസിനേയും ഫ്ലോറിഡയില്‍ നിന്നും സേവി മാത്യൂവിനേയും ചുമതലപ്പെടുത്തി. ഓഖി റിലീഫ് ഫണ്ടിനായി നടത്തിയ ടെലകോണ്‍ഫറന്‍സില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം നാലായിരം ഡോളറർ ($4000) സമാഹരിക്കുവാന്‍ കഴിഞ്ഞു.

പത്തു ലക്ഷം രൂപയെങ്കിലും നല്‍കുക എന്നതാണ് ഫോമാ-ഓഖി റിലീഫ് ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകാനാണ് ഫോമയുടെ തീരുമാനം. ഫോമയുടെ അംഗസംഘടനകളിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ജനറല്‍ സെക്രട്ടറി ജിബി തോമസ് ഇ-മെയിലും അയച്ചു കഴിഞ്ഞു.

സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ഫോമയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സം‌വിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.fomaa.net – ല്‍ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ, അല്ലെങ്കില്‍ പേപാല്‍, ഗോ ഫണ്ട് മി എന്നീ വെബ്സൈറ്റുകളിലൂടെയോ സംഭാവനകൾ അയക്കാം.

www.fomaa.net/donate
https://www.gofundme.com/fomaa-cyclone-ockhi-disaster-relief   

സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമഭാവനയുടെയും ഈ ക്രിസ്തുമസ് സീസണില്‍ നമുക്കും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തീരദേശത്തുള്ള സഹോദരരെ കൈയ്യയച്ച് സഹായിക്കാം.

കൂടുതൽ വിവരങ്ങള്‍ക്ക്: സാബു ലൂക്കോസ് 516 902 4300, സേവി മാത്യൂ 954 295 6435, ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top