Flash News

ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി; യുവതിക്കെതിരെ നല്‍കിയ പരാതി പച്ചക്കള്ളമാണെന്ന്

December 16, 2017

unni-mukundaബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നല്‍കിയ പരാതി തലകീഴായി മറിഞ്ഞു. ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതി പച്ചക്കള്ളമാണെന്ന ആരോപണവുമായി ഒടുവില്‍ യുവതി തന്നെ രംഗത്തുവന്നു ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച് താന്‍ നാല് മാസം മുമ്പ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതി വെളിപ്പെടുത്തി. ഉണ്ണി മുകുന്ദന്‍ കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. ഇതിനെതിരെ താന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:…

ഉണ്ണിമുകുന്ദനെ കണ്ട്കഥ പറയാന്‍ വേണ്ടി ഞാന്‍ ആഗസ്റ്റ്23ന്‌സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക്‌വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ്കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട്മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി. സിനിമാ മേഖലയില്‍ ഇത്രയും നല്ല പയ്യന്‍ ഇല്ലെന്നും തനിച്ച്‌പോയാല്‍ മതിയെന്നും സുഹൃത്ത്എന്നോട്പറഞ്ഞിരുന്നു. ഇത്രയും ഇമേജുള്ള പയ്യന്‍ ഇല്ല. അങ്ങോട്ട്‌പെണ്‍കുട്ടികള്‍ ചെന്നാല്‍ പോലും ഒഴിഞ്ഞുമാറുന്നയാള്‍ എന്നൊക്കെയായിരുന്നു കേട്ടിരുന്നത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച്ചില പരാതികള്‍കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ്കരുതിയത്. അവിടെ ചെന്നപ്പോള്‍ അയാള്‍ അല്‍പ്പം ക്ഷോഭത്തിലായിരുന്നു.

കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന്പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത്ഞാന്‍ കൊണ്ടുവരാമെന്ന്പറഞ്ഞ്‌പോകാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നെ കയറിപ്പിടിച്ചു. ഞാന്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന്‌ചോദിച്ചു.

ഞാന്‍ പോകുന്നുവെന്ന്പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത്മിനിറ്റ്‌സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്. സുഹൃത്തിനെ വിളിച്ച്ഉടന്‍ തന്നെ ഞാന്‍ ലുലുവിലെത്തി. എന്നെ കണ്ടപ്പോള്‍ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന്മനസിലായി. പ്രശ്‌നം പറഞ്ഞപ്പോള്‍ അവനെ പോയി അടിക്കണോ അതോ പൊലീസില്‍ പോകണോ എന്ന്അവന്‍ ചോദിച്ചു. ഞാന്‍ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന്മനസിലാക്കിയ ഉണ്ണി എന്നെ ഫോണില്‍ വിളിച്ചു.

ഞാന്‍ ഫോണ്‍ സ്വിച്ച്ഓഫ്‌ചെയ്തു. സുഹൃത്തിന്റെ ഫോണില്‍ വിളിച്ച്അയാള്‍ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാല്‍ ഇത്എന്നെയും ബാധിക്കുമെന്ന്കണ്ട്‌പൊലീസില്‍ പരാതി നല്‍കിയില്ല. സെപ്റ്റംബര്‍ 15ന് ഉള്ളില്‍ കാക്കനാട് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ എത്തി പരാതി നല്‍കി. കോടതി കെട്ടിടം മാറുന്നതിനാല്‍ രഹസ്യമൊഴിയെടുക്കാന്‍ ഒരു മാസം സമയമെടുക്കും എന്നാണ്‌കോടതിയിലുള്ളവര്‍ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കില്‍ ഉടന്‍ നല്‍കാനാകുമെന്നും പറഞ്ഞു. എന്നാല്‍ രഹസ്യമൊഴി നല്‍കാനാണ്ഞാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഒക്‌ടോബര്‍ ഏഴിന്‌കോടതിയില്‍ എത്തി രഹസ്യമൊഴിയും നല്‍കി.

പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന്തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ്‌രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന്ഭയന്നാണ്‌പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന്ഉണ്ണി മുകുന്ദനോട്ഹാജരാകാന്‍ പറഞ്ഞു. മഹാരാജാസ്‌കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണി രണ്ടാള്‍ ജാമ്യത്തിലാണ്പുറത്തിറങ്ങിയത്. കേസില്‍ ജനുവരി ആറിന്‌വിചാരണ തുടങ്ങും. ഒരാളോടും ഭാവിയില്‍ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

അതേസമയം പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍ പോലീസിന് നല്‍കിയ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top