Flash News

വേശ്യാവൃത്തിക്കും ആധാറും വാട്ട്സ്‌ആപ്പും നിര്‍ബ്ബന്ധം; ഗോവയില്‍ നിന്നൊരു വാര്‍ത്ത

December 17, 2017

goa-830x412മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടു മാസങ്ങളായി. ഇവര്‍ മാത്രമല്ല ഇപ്പോള്‍ ‘ആധാര്‍ ഉണ്ടോ’യെന്ന ചോദ്യം തുടങ്ങിയിരിക്കുന്നത്. ഗോവയിലെ ‘പിമ്പു’കളും ഇതേ ചോദ്യം ചോദിച്ചു തുടങ്ങി. ഗോവയിലെത്തി അത്യാവശ്യം കലാപരിപാടികളൊക്കെ നടത്തി മടങ്ങാന്‍ ഉദ്ദേശിച്ചു മുറിയെടുത്ത അഞ്ചംഗ സംഘത്തിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ദേശീയ ദിനപത്രമാണ് ഇതേക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഗോവയില്‍ കുറച്ചുദിവസം അടിച്ചുപൊളിക്കാന്‍ ഒരു ‘ഇടപാടുകാരന്റെ’ ഫോണ്‍നമ്പരും കരസ്ഥമാക്കിയെത്തിയ അഞ്ചംഗ സംഘം ആദ്യം ഒരു ഹോട്ടലില്‍ മുറിയെടുത്തു. നോര്‍ത്ത് ഗോവ ബീച്ചിനടുത്തുള്ള തരക്കേടില്ലാത്ത ഹോട്ടലാണ് ബുക്ക് ചെയ്തത്. തുടര്‍ന്ന് ഇവരുടെ കൈയിലുണ്ടായിരുന്ന നമ്പരിലേക്കു വിളിച്ച് അഞ്ചു പെണ്‍കുട്ടികളെ ആവശ്യപ്പെട്ടു.

തിരിച്ചുവിളിക്കാമെന്ന ഉറപ്പില്‍ ഇയാള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്നുള്ള ഏതാനും മണിക്കൂര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഇടപാടുകാരന്‍ ഇവരുടെ ഫോണ്‍നമ്പരുകള്‍ വേരിഫൈ ചെയ്യുകയായിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള ‘ജനുവിന്‍’ നമ്പരാണെന്നു വ്യക്തമായയോടെ ഇയാള്‍ തിരിച്ചുവിളിച്ചു. പിന്നീട് അഞ്ചുപേരുടെയും ആധാര്‍കാര്‍ഡിന്റെ കോപ്പിയും റൂമിന്റെ കീയുടെ ഫോട്ടോയും വാട്‌സാപ്പില്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. കീയ്‌ക്കൊപ്പം ഹോട്ടലിന്റെ ടാഗും ഉള്‍പ്പെടുത്തണമെന്ന നിബന്ധനയുമുണ്ടായിരുന്നു.

Beach-festivalഇവര്‍ കൊടുത്ത രേഖകള്‍ ഉപയോഗിച്ച് യുവാക്കളെക്കുറിച്ച് അന്വേഷിക്കുകയും ഹോട്ടല്‍ പരിസരങ്ങളും മറ്റും പരിശോധിക്കുകയായിരുന്നു അടുത്ത ഘട്ടം. ഗോവയില്‍ നടക്കുന്ന ‘മാംസ’ക്കച്ചവടത്തിനെരിരേ പോലീസ് കടുത്ത നടപടികളാണിപ്പോള്‍ സ്വീകരിക്കുന്നത്. ഇടപാടുകാരുടെ വിവരങ്ങള്‍ മനസിലാക്കാന്‍ ആധാറിനോളം ഗുണപ്പെടുന്ന രേഖയില്ലെന്നു തിരിച്ചറിഞ്ഞാണ് പിമ്പുകളും ഇതുപയോഗിക്കുന്നത്. പോലീസുകാരല്ല പിന്നിലെന്ന് ഉറപ്പിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.

നിരവരി പരിശോധനകള്‍ക്കു ശേഷമാണെങ്കിലും ആവശ്യപ്പെട്ടത്ര പെണ്‍കുട്ടികളെ ലഭിച്ചില്ലെന്നും പോലീസ് റെയ്ഡില്‍ 15 പേരോളം പിടിയിലായെന്നും യുവാക്കള്‍ പറയുന്നു. എസ്‌കോര്‍ട്ട് ‘ഗേള്‍സി’നെ കിട്ടകയെന്ന ലക്ഷ്യത്തിലാണ് മിക്ക ടൂറിസ്റ്റുകളും ഗോവയെ ലക്ഷ്യമാക്കുന്നത്. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും കാണുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എത്തുന്നതെങ്കിലും മിക്ക ടൂറിസ്റ്റുകളും പറ്റിക്കപ്പെടുകയാണ് ഉണ്ടാകുക. പിമ്പുകളും അവരെ ചുറ്റിപ്പറ്റിയുള്ള ഗുണ്ടാസംഘങ്ങളുമാണ് ഇതിനു പിന്നില്‍. പിമ്പുകള്‍ക്കു മാത്രം 4000 രൂപവരെയാണു നല്‍കേണ്ടത്. പിന്നീടു പെണ്‍കുട്ടിയുള്ള മുറിയിലേക്കു പോകാന്‍ ആവശ്യപ്പെടും. മുറിയുടെ വാതില്‍ മുട്ടിയാലും തുറക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top