Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ഗുജറാത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി; ബിജെപി ലീഡ് ചെയ്യുന്നു

December 18, 2017

gujarat-1അഹമ്മദാബാദ്: ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 95 സീറ്റില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ്-83.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യമായി ബിജെപിയുടെ ലീഡ് നില കുറഞ്ഞ് കോണ്‍ഗ്രസ് മുന്നിലെത്തിയിരുന്നു.  മുഖ്യമന്ത്രി വിജയ് രൂപാണി മുന്നിലാണ്.   ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനിയും മുന്നിലാണ്.

ബിജെപിക്കു പൊതുവെ മുൻതൂക്കമുള്ള അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര എന്നീ നഗരങ്ങളോടു ചേർന്ന മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെണ്ണിയത്.

ഹിമാചലിലും ബിജെപിയാണ് മുന്നില്‍. ബിജെപി- 41, കോണ്‍ഗ്രസ്- 25

182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.

ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. അതായത് 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേര്‍ വോട്ടു ചെയ്തു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്. 1995 മുതല്‍ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപി ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 22 വര്‍ഷത്തിനുശേഷം കടുത്ത പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസും വിജയപ്രതീക്ഷയിലാണ്.

വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷം ആശങ്കയിലാണ്. സാങ്കേതികത്തകരാറുകള്‍മൂലം വീരാംഗാം, സാവലി, വഡ്ഗാം, ഡസ്‌കരോയി മണ്ഡലങ്ങളിലായി ആറു ബൂത്തുകളില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഏഴ് മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ വിവിപാറ്റ് രശീതികള്‍ തിങ്കളാഴ്ച എണ്ണാനും ഉത്തരവിട്ടു. ഇവിടെ മോക്ക് വോട്ടെടുപ്പിലെ വിവരങ്ങള്‍ യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ മായ്ച്ചിരുന്നില്ല. മറ്റ് മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് രശീതികള്‍ മാത്രമാണ് എണ്ണുക. കൃത്രിമം സംബന്ധിച്ച പരാതികളൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top