Flash News

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍; രാജ്ഭവനില്‍ ഓഖി അവലോകന യോഗത്തില്‍ പങ്കെടുക്കും

December 18, 2017

IndiaTvba0483_PMModiതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഓഖി ദുരന്തം വിലയിരുത്താനായെത്തുന്ന പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനില്‍ ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ തീരദേശ സന്ദര്‍ശനം ഒഴിവാക്കിയത്. ഒരു മണിക്കൂര്‍ മാത്രമായിരിക്കും നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉണ്ടാവുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി യോഗത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തും. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് തീരപ്രദേശം സന്ദര്‍ശിക്കേണ്ടെന്ന് മോദി തീരുമാനിച്ചത്.

18ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി 19ന് രാവിലെ 7.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് രാജ്ഭവനിലേക്ക് പോകും. വൈകിട്ട് ആറരയോടെ മോദി ഡല്‍ഹിക്ക് മടങ്ങും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top