Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

പെന്‍ഷന്‍ കൊടുക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് പണമില്ല; 38000 പെന്‍ഷന്‍‌കാര്‍ പെരുവഴിയിലായി

December 18, 2017

ksrtcതിരുവനന്തപുരം: പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നേരത്തേ വാഗ്ദാനം നല്‍കിയിരുന്ന ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ കൈമലര്‍ത്തിയതോടെ 38,000 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പെരുവഴിയില്‍. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നാണ് ഐസകിന്റെ നിലപാട്. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് പുതിയ റവന്യൂ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി പറയുന്നു.

‘ഓരോരുത്തര്‍ക്കും അവരവരുടെ കാര്യങ്ങള്‍ ഏറ്റവും വലുതാണ്. പക്ഷേ, ധനവകുപ്പിനു മൊത്തം ചിത്രം വിസ്മരിച്ചു തീരുമാനമെടുക്കാന്‍ ആകില്ല.” ഫെയ്‌സ്ബുക് കുറിപ്പില്‍ മന്ത്രി കുറിച്ചത് ഇങ്ങനെ. അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണു പെന്‍ഷന്‍കാര്‍. കഴിഞ്ഞ ദിവസം ഒരാള്‍ ജീവനൊടുക്കുകയും ചെയ്തു. പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ 224 കോടി രൂപയാണു കെഎസ്ആര്‍ടിസിക്കു വേണ്ടത്.

യൂണിയനുകളും പെന്‍ഷന്‍ സംഘടനകളും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അതു മാത്രമേ പരിഹാരമുള്ളൂ എന്നുമാണു ഫെയ്‌സ്ബുക്കിലൂടെ മന്ത്രിയുടെ ഉപദേശം. ഇതു നടപ്പാക്കുന്നതുവരെ വരവുചെലവു കണക്കിലെ വിടവു സര്‍ക്കാര്‍ നികത്തും. ശമ്പളവും പെന്‍ഷനും നല്‍കണമെന്ന് ആഗ്രഹിച്ചാലും സാധിക്കുന്ന ധനസ്ഥിതിയല്ല ഉള്ളത്. കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതികള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ സര്‍ക്കാരിന്റെ ധനക്കമ്മി മൂന്നു ശതമാനത്തില്‍ കൂടാന്‍ പാടില്ല. വായ്പയെടുക്കുന്ന പണം ശമ്പളത്തിനും പെന്‍ഷനും ഉപയോഗിക്കാനാകില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top