Flash News

വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്നത് നിലവാരം കുറഞ്ഞ ചിത്രങ്ങളില്‍ അഭിനയിക്കുന്ന സൂപ്പര്‍താരങ്ങള്‍: ശാരദക്കുട്ടി

December 18, 2017

saradakutty.jpg.image.784.410കോഴിക്കോട്: മമ്മൂട്ടിയുടെ കസബ മാത്രമല്ല, മറ്റു നടന്മാരായ മോഹന്‍ലാലും ദിലീപുമൊക്കെ നിലവാരം കുറഞ്ഞ സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും കൂടാതെ ഇത്തരത്തില്‍ വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്നത് മമ്മൂട്ടി മാത്രമല്ല. മീശ മാധവന്‍, ആറാം തമ്പുരാന്‍, ദേവാസുരം, താണ്ഡവം എന്നീ സിനിമകളും നിലവാരം കുറഞ്ഞ സിനിമകളാണെന്നുമുള്ള നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

കഴിഞ്ഞ ദിവസം പാര്‍വതിയെ വിമര്‍ശിച്ച സുജയേയും ശാരദക്കുട്ടി വിമര്‍ശിച്ചു, സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്‍താങ്ങുന്ന പെണ്‍ഫാന്‍. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആണ്‍ബോധവാഹകര്‍ ആയ സ്ത്രീകള്‍ എന്നും അതു തന്നെയാണ് ചെയ്യുന്നതെന്നും ശാരദക്കുട്ടി ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ശാരദക്കുട്ടിയുടെ കുറ്റപ്പെടുത്തല്‍.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമ. കസബ തമ്മില്‍ ഏറ്റവും നിലവാരം കുറഞ്ഞ, അധമമായത് ആയിരിക്കാം. മീശ മാധവന്‍, താണ്ഡവം, ദേവാസുരം, ആറാം തമ്പുരാന്‍.. നിര നീണ്ടതാണ്..പാര്‍വ്വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീ. പാര്‍വ്വതി കൂട്ടത്തില്‍ ഏറ്റവും പ്രശസ്തയായ സ്ത്രീ ആയിരിക്കാം. തന്റേടത്തോടെ മിണ്ടിയപ്പോഴൊക്കെ ഓരോ പെണ്ണിന്റെ ശരീരത്തിലും അശ്ലീല വാക്കുകളുടെ കമ്പിപാരകള്‍ കുത്തിക്കയറ്റി രസിച്ചിട്ടുണ്ട് സൈബര്‍ ഗുണ്ടകള്‍. സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആണ്‍ബോധവാഹകര്‍ ആയ സ്ത്രീകള്‍ എന്നും അതു തന്നെയാണ് ചെയ്യുന്നത്. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍. കസബയില്‍ വന്നത് മമ്മൂട്ടി ആയിരിക്കാം.മോഹന്‍ലാല്‍, ദിലീപ്, ആരും മോശമല്ല. മമ്മൂട്ടിക്കെതിരെ മാത്രമല്ല, മമ്മൂട്ടിമാര്‍ക്കെതിരെ. പാര്‍വ്വതിക്കൊപ്പം മാത്രമല്ല, പാര്‍വ്വതിമാര്‍ക്കൊപ്പം.. സെലക്ടീവായല്ല, കളക്ടീവായാണ് ആക്രമണമെങ്കില്‍ പ്രതിരോധവും സെലക്ടീവാകരുത് കളക്ടീവാകണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top