Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

സെന്റ് പീറ്റേഴ്സ്ബര്‍ഗ് ലക്ഷ്യമിട്ട ഭീകരാക്രമണം തടയാന്‍ സഹായിച്ച സിഐ‌എയ്ക്ക് റഷ്യയുടെ നന്ദി

December 18, 2017

160909_POL_Trump-Putin.jpg.CROP.promo-xlarge2വാഷിംഗ്ടണ്‍: റഷ്യയില്‍ ഭീകരാക്രമണം തടയാന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ)യുടെ സഹായം. സിഐഎ കൈമാറിയ നിര്‍ണായക വിവരത്തിലൂടെയാണ് റഷ്യയിലെ പ്രധാന നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലക്ഷ്യമിട്ട ഭീകരാക്രമണം റഷ്യന്‍ പൊലീസിന് തകര്‍ക്കാനായത്. ആക്രമണം സംഭവിച്ചിരുന്നെങ്കില്‍ നിരവധി പേരുടെ ജീവനുകള്‍ പൊലിയുമായിരുന്നു. അത്തരമൊരു ദുരന്തത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സിഐഎയുടെ റിപ്പോര്‍ട്ട് പ്രകാരം നഗരത്തിന്റെ തിരക്കേറിയ സ്ഥലത്തു ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറസ്റ്റ് ചെയ്തു. ഭീകരരെ തുരത്തുന്നതിനായി രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പുടിന്റെ ഫോണ്‍ വിളിയില്‍ ട്രംപ് സംസാരിച്ചുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു.

സിഐഎ മേധാവി മൈക്ക് പോംപിയോയ്ക്കും പുടിന്‍ നന്ദി അറിയിച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെ ട്രംപും പോംപിയോയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top