Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

സാം പിട്രോഡ ആല്‍ഫാ എന്‍ കോര്‍പ്പറേഷന്‍ സി ഇ ഒ

December 18, 2017 , പി.പി. ചെറിയാന്‍

Samയോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): ആല്‍ഫാ എന്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സാം പിട്രോഡയെ നിയമിച്ചതായി കോര്‍പ്പറേഷന്റെ അറിയിപ്പില്‍ പറയുന്നു.

സ്റ്റീവ് ഫ്ലഡറായിരുന്നു മുന്‍ സി.ഇ.ഒ. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ലിഥിയം മെറ്റല്‍ നിര്‍മ്മിക്കുന്ന ഇന്നൊവേറ്റീവ് ടെക്നോളജി കമ്പനിയാണ് ആല്‍‌ഫാ എന്‍ കോര്‍പ്പറേഷന്‍.

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് സാം പിട്രോഡയുടെ ശ്രമഫലമായിട്ടാണ്. കമ്പനിയുടെ സി ഇ ഒ ആയി നിയമിക്കപ്പെടുവാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് സാം പിട്രോഡയെന്ന് ആല്‍ഫാ കമ്പനിയുടെ സ്ഥാപക സി ഇ ഒ യായിരുന്ന ജെറോം ഫെര്‍ഡ്മാന്‍ അഭിപ്രായപ്പെട്ടു.

വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഇരുപതോളം ഡോക്ടറേറ്റുകളും, അഞ്ചോളം ഗവേഷണഗ്രന്ഥങ്ങളുടേയും ഉടമയായ പിട്രോഡ ഇന്ദിരാ ഗാന്ധി ഗവണ്മെന്റില്‍ ഉപദേശകനായും രാജീവ് ഗാന്ധിയുടെ കീഴില്‍ കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ഇന്നോവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായിരുന്നു സാം പിട്രോഡ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top