Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആത്മീക സംഘടനകളുടെ വാര്‍ഷിക യോഗം നടന്നു

December 18, 2017 , മാത്യു ജോര്‍ജ് (പി.ആര്‍.ഓ)

pic1യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ആത്മീക സംഘടനകളുടെ വാര്‍ഷിക യോഗം ഡിസംബര്‍ 17-ാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം വിജയകരമായി നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ. പ്രദീപ് ഹാറ്റ്ച്ചര്‍ മുഖ്യാഥിതി ആയിരുന്നു.

ആത്മീയ വളര്‍ച്ചക്ക് ആത്മീയ സംഘടനകള്‍ക്ക് വളരെ പ്രാധാന്യം ഉണ്ടെന്നും അതില്‍ കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുമെന്നും ഡോ. പ്രദീപ് ഉദ്‌ബോധിപ്പിച്ചു. ഓരോ ക്രൈസ്തവനും ദൈവത്തിന്റെ സന്ദേശവാഹകന്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് 2017-ല്‍ അമേരിക്കന്‍ ഡയോസിസ് നടത്തിയ സണ്‍‌ഡേ സ്‌കൂള്‍ പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനദാനം നടന്നു. 12th ഗ്രേഡില്‍ ഫസ്റ്റ് റാങ്ക് നേടിയ ഷെറില്‍ വര്‍ഗീസിനെയും, 10th ഗ്രേഡില്‍ 8th റാങ്ക് നേടിയ അക്ഷ വര്‍ഗീസിനെയും ഇടവകയുടെ വകയായ അവാര്‍ഡും സെര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.

pic2 pic3 pic4 pic5 pic6 pic7

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top