Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ഒര്‍ലാന്റോ റീജിയണല്‍ യുനൈറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) സ്‌പെല്ലിംഗ് ബീ മത്സരം ശ്രദ്ധേയമായി

December 18, 2017 , നിബു വെള്ളവന്താനം

Oruma Spelling Bee Contest 2017 winners flyerഓര്‍ലാന്റോ: ഒരുമയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 9-ാം തീയതി നടത്തിയ സ്‌പെല്ലിംഗ് ബീ മത്സരം നാല്‍പതിലധികം കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഭാവി തലമുറയുടെ കലാപരവും കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ഒരുമ കുട്ടികളുടെ ബൗദ്ധികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മത്സരം സംഘടിപ്പിച്ചതെന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്മിതാ സോണി അറിയിച്ചു.

ജൂനിയര്‍ വിഭാഗത്തില്‍ അമല്‍ പാപാളി ഒന്നാം സ്ഥാനവും സായ ലിജോ രണ്ടാം സ്ഥാനവും നവനീത് ബാബുശങ്കര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തിന്റെ മോഡറേറ്റര്‍ സാറാ കാമ്പിയിലും അഞ്ജലി പാലിയതും ആയിരുന്നു.

സീനിയര്‍ വിഭാഗത്തില്‍ ഹൃദ്യ മനോജ് ഒന്നാം സ്ഥാനവും മാനുവല്‍ ജോണ്‍ രണ്ടാം സ്ഥാനവും ആന്‍ ബിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തിന്റെ മോഡറേറ്റര്‍ അയിഷ ജോമിന്‍ ആയിരുന്നു.

വാശിയേറിയ മത്സരത്തിള്‍ എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കലാപരിപാടികള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ വച്ച് പ്രസിഡന്റ് സോണി തോമസും മോഡറേറ്റര്‍സും ചേര്‍ന്ന് വിജയികളായ കുട്ടികള്‍ക്ക് ട്രോഫികളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മെഡലുകളും സമ്മാനിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top