Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

“സാംസ” ബാലവേദി രൂപികരിച്ചു

December 18, 2017 , സാംസ ബഹ്‌റൈന്‍

IMG_1611ബഹ്‌റൈന്‍ 46 മത് ദേശീയദിനം സാംസ ബഹ്‌റൈന്‍ വിപുലമായി ആചരിച്ചു. ഇതോടുനുബന്ധിച്ച് “ബാലവേദി” സ്ഥാനാരോഹണവും, പ്രവര്‍ത്തന ഉത്ഘാടനവും 16.12.2017 ന് സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ വെച്ച് നടന്നു. സുനില്‍ പാപ്പച്ചന്‍, സിത്താ മുരളീകൃഷ്ണന്‍ സ്നേഹ, സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ ഡോ. ജോണ്‍ പനക്കല്‍ ഉത്ഘാടനം ചെയ്തു. ബാലവേദിയുടെ ആദ്യ പ്രവര്‍ത്തനമായ “തെരുവ് ബാല്യങ്ങള്‍ക്ക് കുഞ്ഞുടുപ്പു” എന്ന വസ്ത്ര സമാഹരണ പരിപാടി ഫ്രാന്‍സിസ് കൈതാരത്തും നിര്‍വഹിച്ചു.

ബാലവേദി സാരഥികളായി പ്രസിഡന്റ് – വിനീത് വിനോദ്, വൈസ്. പ്രസിഡന്റ് – ആരുഷി ഷിരോസ് ലാല്‍, സെക്രട്ടറി – ലീബ ജേക്കബ്, ജോ. സെക്രട്ടറി – ആദികൃഷ്ണ, ട്രഷറര്‍ – ഷസ്ന ഹംസ എന്നിവരെ തെരഞ്ഞെടുത്തു. വിനീതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലീബ ജേക്കബ് സ്വാഗതം പറഞ്ഞു. ദക്ഷിണ മുരളീകൃഷ്ണന്‍, ആരുഷി ഷിരോസ് ലാല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ആദികൃഷ്ണ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

IMG_1640

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top