Flash News

സൗജന്യ ഉംറ; ഖുര്‍ആന്‍ പഠന ക്ലാസ് ശ്രദ്ധേയമാവുന്നു

December 18, 2017 , സുഹൈല്‍

Umrahനീലേശ്വരം: കരുവാച്ചേരി ലിവാഉല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ ഉസ്താദ് സുബൈര്‍ സഅദിയുടെ നേതൃത്വത്തില്‍ ആഴ്ച തോറും നടന്നുവരുന്ന ഖുര്‍ആന്‍ പoന ക്ലാസ് സൗജന്യ ഉംറയിലൂടെ ശ്രദ്ധേയമാവുന്നു. കൃത്യമായി ഹാജറുള്ളവരില്‍ നിന്ന് നറുക്കടുപ്പിലൂടെയാണ് സൗജന്യ ഉംറക്ക് അവസരം നല്‍കുന്നത്.

തുടര്‍ച്ചയായി നാലാം വര്‍ഷത്തിലേക്ക് കടന്ന ഈ സംരംഭത്തില്‍ ഈ വര്‍ഷത്തെ സൗജന്യ ഉംറക്ക് എം.സി സുബൈദ അര്‍ഹയായി. യു.എ.യിലെ പൗരപ്രമുഖനും കരുവാച്ചേരി ജമാഅത്ത് പ്രസിഡന്റുമായ ഇ.കെ അബ്ദുസ്സലാം ഹാജിയാണ് ഈ വര്‍ഷത്തെ സംഖ്യ ഓഫര്‍ ചെയ്തത്. സുബൈര്‍ സഅദിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം ഉംറക്ക് പുറപ്പെടുന്ന സംഘത്തിന് വേണ്ടി ഇര്‍ശാദുത്വുലബാ സാഹിത്യ സമാജം സംഘടിപ്പിച്ച ഉംറ പഠന ക്ലാസിന് ബഷീര്‍ സഖാഫി തൈക്കടപ്പുറം നേതൃത്വം നല്‍കി. മുഹമ്മദ് കുഞ്ഞി കുട്ട്യാലി , അഷറഫ് ലത്തീഫി അബ്ദുല്‍ പ്രസംഗിച്ചു. സുഹൈല്‍ ശാമില്‍ ഇര്‍ഫാനി പോത്താംകണ്ടം സ്വാഗതവും ജലീല്‍ മൗലവി നന്ദിയും പറഞ്ഞു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top