Flash News

ജനവിധി അംഗീകരിച്ച് രാഹുല്‍ ഗാന്ധി

December 18, 2017

rahul-gandhiന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാരിന് രാഹുല്‍ ആശംസ അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ്  രാഹുല്‍ പ്രതികരിച്ചത്.

കോൺഗ്രസിലെ എന്റെ സഹോദരീ സഹോദരൻമാരെ നിങ്ങളെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. എതിരാളികളിൽ നിന്ന് വ്യത്യസ്തരാണ് നിങ്ങൾ. കാരണം അന്തസോടെ നിങ്ങൾ പോരാടി. മാന്യതയും ധൈര്യവുമാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്ന് നിങ്ങൾ തെളിയിച്ചുവെന്നും രാഹുൽ ട്വീറ്റിൽ വ്യക്തമാക്കി.

രാഹുല്‍ നേരിട്ട് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ച തെരഞ്ഞെടുപ്പുകളാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മോദിയും രാഹുലും നേരിട്ട് ഏറ്റുമുട്ടിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം പിടിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താനായി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top