Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

സ്റ്റേജ് ഷോകളാണ് തന്നെ അമ്മ എന്ന സംഘടനയില്‍ നിന്ന് അകറ്റിയതെന്ന് സുരേഷ് ഗോപി

December 18, 2017

18-1513594911-21-1432212154-suresh-gopi-to-be-national-film-development-corporation-chairmanകെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് താരം.

എംപി എന്ന റോളില്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരം കൂടിയാണ് അദ്ദേഹം. താരസംഘടനയായ അമ്മയുടെ ഒരു യോഗത്തിന് പോലും സുരേഷ് ഗോപി പങ്കെടുക്കാറില്ല. അമ്മയും സുരേഷ് ഗോപിയും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ച് താരം തുറന്നുപറയുകയാണ്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹം അമ്മയില്‍ നിന്നും പിന്‍വാങ്ങിയത്. അറേബ്യന്‍ ഡ്രീംസ് എന്ന സ്റ്റേജ് ഷോയെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് കാരണം. അമ്മയില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നുണ്ട്. 1997 ല്‍ ഗള്‍ഫില്‍ അറേബ്യന്‍ ഡ്രീസ് എന്നൊരു പരിപാടി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു.

വിദേശത്തെ പരിപാടിക്ക് പുറമെ നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും പരിപാടി അവതരിപ്പിച്ചിരുന്നു. അമ്മയില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് പരിപാടി അവതരിപ്പിച്ചത്. കണ്ണൂരില്‍ അംഗന്‍വാടികള്‍ക്ക് വേണ്ടിയും പാലക്കാട് കളക്ടറുടെ നേതൃത്വത്തില്‍ ധനശേഖരാര്‍ത്ഥവുമാണ് പരിപാടി അവതരിപ്പിച്ചത്. കല്‍പ്പന, ബിജു മേനോന്‍ തുടങ്ങിയവരോടൊപ്പം താനും പ്രതിഫലം വാങ്ങാതെയാണ് ആ പരിപാടി ചെയ്തത്.

ഷോ ചെയ്യുന്നയാള്‍ നാലോ അഞ്ചോ ലക്ഷം അമ്മയിലേക്ക് തരുമെന്നായിരുന്നു അമ്മയില്‍ പറഞ്ഞത്. അഞ്ച് സ്റ്റേജ് ഷോ ചെയ്തതിനെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അമ്മയുടെ യോഗത്തില്‍ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജഗതി ശ്രീകുമാറും ജഗദീഷും തന്നെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു ആ യോഗത്തിലെന്ന് സുരേഷ് ഗോപി പറയുന്നു. അങ്ങേരടച്ചില്ല എന്ന് പറയാതെ അയാളുടെ സ്ഥാനത്ത് താന്‍ അടയ്ക്കുമോയെന്ന് ജഗതി ശ്രീകുമാര്‍ ചോദിച്ചിരുന്നു. അന്ന് ഇന്നത്തെപ്പോലെ പ്രതികരിക്കുന്ന വ്യക്തിയായിരുന്നില്ല. പാവമായിരുന്നു. പൈസ താന്‍ അടയ്ക്കും എന്നും പറഞ്ഞ് ആ യോഗത്തില്‍ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോവുകയായിരുന്നു.

ആ സംഭവത്തിന് ശേഷം രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മയില്‍ നിന്നും നോട്ടീസ് വന്നിരുന്നു. ശിക്ഷിക്കപ്പെട്ടവനാണ് താന്‍, ഇനി ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ലെന്ന് അന്ന് തന്നെ താരം വ്യക്തമാക്കിയിരുന്നു. ആ സംഭവത്തിന് ശേഷവും ഏത് പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ തന്നെയും അറിയിക്കാറുണ്ട്. അമ്മയുടെ പ്രസിഡന്റാവണമെന്ന് ഇന്നസെന്റ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.

ഇടയ്ക്ക് താരസംഘടനയായ അമ്മയും ടെക്‌നിക്കല്‍ വിഭാഗവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോള്‍ പലരും തന്നെ നോട്ടമിട്ടിരുന്നു. അമ്മയെ മുറിക്കാന്‍ തന്നെ ഉപയോഗിക്കാമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അന്നും താന്‍ അമ്മയ്ക്കൊപ്പമായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top