Flash News

ഉമ്മന്‍ ഗീവര്‍ഗീസ് (രാജു) നിര്യാതനായി

December 19, 2017

getPhoto_InPixioഫിലഡല്‍ഫിയ: ഉമ്മന്‍ ഗീവര്‍ഗീസ് (രാജു – 68) നിര്യാതനായി. പത്തനാപുരം മാലൂര്‍ നാട്ടുകലാമണ്ണില്‍ പരേതനായ മത്തായി ഉമ്മന്റേയും മറിയാമ്മ ഉമ്മന്റേയും ഏഴു മക്കളില്‍ രണ്ടാമനായിരുന്നു. ചങ്ങനാശ്ശേരിയില്‍ രാജേഷ് ഭവനിലായിരുന്നു വീട്. ഫിലഡല്‍ഫിയയില്‍ ചെല്‍‌റ്റ്നാം വില്ലേജിലായിരുന്നു താമസം. സൗത്ത് ഈസ്റ്റേണ്‍ പെന്‍സില്‍വേനിയാ ട്രാന്‍സ്‌പോര്‍ടേഷന്‍ അഥോറിറ്റിയില്‍ (സെപ്റ്റാ) ക്വാളിറ്റി കണ്‍‌ട്രോളറായിരുന്നു.

ഭാര്യ: അന്നമ്മ ഗീവര്‍ഗീസ് (നഴ്സിംഗ് സൂപ്പര്‍വൈസര്‍, ഹില്‍ക്രസ്റ്റ്)

മകന്‍: രാജേഷ് ഗീവര്‍ഗീസ് (പീക്കോ എലക്ട്രിക് എഞ്ചിനീയര്‍)

മരുമകള്‍: ജെനി രാജ്

കൊച്ചുമകള്‍: അലക്‌സാണ്ഡ്ര

പരേതന്‍ കേരളത്തില്‍ കുടുംബസമേതം അവധിക്കാലം വിനിയോഗിക്കുകയായിരുന്നു. തിരുവല്ലയിലായിരിക്കെയാണ് ഡിസംബര്‍ 13ന് മരണം ഭവിച്ചത്. ഭൗതികദേഹം ഫിലഡല്‍ഫിയയിലേക്ക് കൊണ്ടു വന്നു. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷനും (പിയാനോ) വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

പൊതുദര്‍ശനം: ഡിസംബര്‍ 22-ാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ ഫിലഡല്‍ഫിയാ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009 Unruh Ave, Philadelphia, PA 1911).

സംസ്കാര ശുശ്രൂഷ: ഡിസംബര്‍ 23-ാം തിയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 10:30 വരെ വ്യൂവിങ്ങും ഫ്യൂണറല്‍ സര്‍വീസും നടക്കും. തുടര്‍ന്ന് 11 മണിക്ക് ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ (Forest Hills Cemetery, 25 Byberry Rd, Huntingdon Valley, PA, 19006) സംസ്‌കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ പടിയറ 215-880-8843, ജോണ്‍ പണിക്കര്‍ 215-605-5109.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top