Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാള്‍ നാളെ (21.12.17)

December 19, 2017 , സുഹൈറലി

malayalamWikipediaLogoതിരൂര്‍: മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികം മലപ്പുറത്തെ വിക്കിമീഡിയരുടേയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍‌‌വകലാശാല ചരിത്രവിഭാഗത്തിന്റേയും നേതൃത്വത്തില്‍ തിരൂര്‍ മലയാളം സര്‍‌വകലാശലയില്‍ വെച്ച് നടക്കുന്നു. ചരിത്രകാരന്‍ എം.ആര്‍. രാഘവവാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

വിക്കിപീഡിയ-അറിവിന്റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും, ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. പി. രഞ്ജിത്ത്, ഡോ. ടി. വി സുനിത, കെ. മനോജ് എന്നിവര്‍ വിഷയമവതരിപ്പിക്കും. പിറന്നാളോഘോഷത്തോടൊപ്പം വിക്കിപഠന ശിബിരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിംഗ്, വിക്കിപീഡിയ, ഫ്രീ സോഫ്റ്റ്‌വെയർ തുടങ്ങിയ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചയും നടക്കും.

ആര്‍ക്കും എഴുതിച്ചേര്‍ക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ ആണ് മുന്നോട്ട് വെച്ചത്. വേര്‍ഡ് കണ്ണിംഗ്ഹാം വിക്കി എന്ന ആശയവും സോഫ്റ്റ്‍വെയറും ഉണ്ടാക്കി. 2002 ഡിസംബര്‍ 21 മുതലാണ് മലയാളം വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുവാന്‍ തുടങ്ങിയത്. 2001ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ ജിമ്മി വെയില്‍സും ലാറി സാംഗറും ചേര്‍ന്ന് വിക്കിപീഡിയ തുടങ്ങുന്നത്.

2002 ഡിസംബര്‍ 21 നാണ് മലയാളം വിക്കിപീഡിയക്ക് തുടക്കം കുറിക്കുന്നത്. 53,000 ല്‍ പരം ലേഖനങ്ങളും 300 ല്‍ പരം സജീവ ഉപയോക്താക്കളുമാണ് ഉള്ളത്. സാധാരണക്കാരടക്കം ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സന്നദ്ധ സേവകരാണ് ഈ സംരഭത്തെ നയിക്കുന്നത്. ഈ സംരംഭത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ കെ. സുഹൈറലി അറിയിച്ചു. മലയാളം വിക്കി പതിനഞ്ചാം വാര്‍ഷികം കുവൈത്ത്, ഡല്‍ഹി, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, വയനാട്, ഇടുക്കി എന്നിവിടങ്ങളിലും നടക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9497351189

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top