Flash News

മഞ്ഞിന്റെ ചൂട് (കവിത): കാരൂര്‍ സോമന്‍

December 19, 2017 , കാരൂര്‍ സോമന്‍

Manjinte chood1കറുത്ത പുലരിയില്‍ പെയ്തിറങ്ങുന്ന
മഞ്ഞിലാണ് പുതിയ ലോകം
വെടിമരുന്നിന്റെ നാളഗോപുരങ്ങളില്‍
അതൊരംബരചുംബി

നിങ്ങളെയ്തു വിട്ട കൂരമ്പില്‍ നിന്നും
എന്നിലേക്കിറങ്ങി വീണ
മകരമഞ്ഞിന്റെ ദാര്‍ഷ്ട്യശിഷ്ടം
അതത്രേ, പുതിയ ലോകം

കാരിരുമ്പിന്റെ മൂര്‍ദ്ധന്യതയില്‍
കണ്ടെടുത്ത മഞ്ഞിന്റെ
മലരില്‍ വെയിലേറ്റു വാടിവീണ
സൂര്യമുഖത്തു നിന്നും
പൂമുഖത്തേയ്‌ക്കെത്തി നോക്കും,
ഈ മഞ്ഞിന്റെ ചൂട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top