Flash News

ഗുജറാത്തില്‍ ബിജെപി ജയിച്ചത് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണെന്ന് ശിവസേന

December 21, 2017

vvpatമുംബൈ: ഗുജറാത്തില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടാകാമെന്ന് ശിവസേന. ബിജെപി ഗുജറാത്തില്‍ നേടിയ വിജയം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയിട്ടാവാമെന്ന് സഖ്യകക്ഷിയായ ശിവസേന വ്യക്തമാക്കി. പാര്‍ട്ടിപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ബിജെപിക്കെതിരെയുള്ള വിമര്‍ശനം.

കഴിഞ്ഞതവണ 115 സീറ്റുകളില്‍ ജയിച്ച ബിജെപിക്ക് ഇത്തവണ 99 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. 2012ല്‍ 61 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് 77 ആയി ഉയര്‍ത്തി. പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബിജെപി വിജയം ആഘോഷിക്കുന്നുണ്ട്. 100 സീറ്റുകള്‍ക്ക് മുകളിലാണ് വിജയമെങ്കില്‍ അതാഘോഷിക്കാം. ഇത് നല്ലരീതിയിലുള്ള വിജയമായി കണക്കാക്കാനാവില്ല എന്നും മുഖപ്രസംഗം പറയുന്നു.

നരേന്ദ്രമോദി പ്രചാരണസമയത്ത് 151 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞിരുന്നു. അമിത് ഷാ 150 സീറ്റില്‍ വിജയിക്കുമെന്നും. എന്നാല്‍, നൂറുസീറ്റുപോലും ബിജെപിക്ക് ഗുജറാത്തി ജനത നല്‍കിയില്ല. നഗരപ്രദേശങ്ങളില്‍ മാത്രമാണ് ബിജെപി വിജയം നേടിയത്. ഗ്രാമീണമേഖലകള്‍ ഇപ്പോഴും ബിജെപിക്ക് അന്യമാണ്. ഇവരാണ് ഹിന്ദുസ്ഥാനെപ്പറ്റി വാതോരാതെ വിളിച്ചുപറയുന്നതെന്നും മുഖപ്രസംഗത്തില്‍ പരിഹസിച്ചു.

ബിജെപിയുടെ ഗുജറാത്ത് മോഡലിനു കിട്ടിയ അടിയാണ് ഈ വിജയമെന്നും ഇതൊരു മുന്നറിയിപ്പാണെന്നും മുഖപ്രസംഗം വ്യക്തമാക്കി. ഏകാധിപത്യഭരണത്തില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു ജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തി അഭിമാന കാര്‍ഡ് ഇറക്കേണ്ടിവന്നു. ഗുജറാത്തും ഹിമാചലും ബിജെപി നേടിയെങ്കിലും കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെട്ടില്ല. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെടില്ല. ഏറെ കൊട്ടിഘോഷിച്ച വികസനത്തിന്റെ ഗുജറാത്ത് മോഡലിനും ഇളക്കംതട്ടി. 2019ല്‍ ഇതു തകരാതിരുന്നാല്‍ മതി. ഗുജറാത്തില്‍ കാറ്റു മാറിവീശിയില്ലെങ്കിലും നിശ്ചയമായും കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട് മുഖപ്രസംഗത്തില്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top