Flash News

ഡോ ജോസ് കാനാട്ട് ലോക കേരള സഭയില്‍

December 22, 2017 , പി.പി. ചെറിയാന്‍

IMG_0524ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ടിനെ ലോക കേരള സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതായി കേരള ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം അറിയിച്ചു. ന്യൂയോര്‍ക്കില്‍ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ജോസ് കാനാട്ട്.

അദ്ദേഹം നാളിതുവരെ സമൂഹത്തിന് നല്‍കിയ സംഭാവനകളും ലഭ്യമായ അംഗീകാരവും പൊതുവായി കേരളത്തിന് ഗുണ പ്രദമാണെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യമായതിനെത്തുടര്‍ന്നാണ് നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വിദേശ പൗരത്വം സ്വീകരിക്കാതെ ഇന്ത്യന്‍ പൗരന്മാരായി വിദേശങ്ങളില്‍ കഴിയുന്നവരെയാണ് ലോക കേരള സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

കേരളത്തിലെ എം എല്‍ എമാരും എം പിമാരും ഉള്‍പ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്. ഇതില്‍ 178 പേര്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. ലോകമെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളീയരുടെ സാംസ്‌ക്കാരികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ടാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നത്. സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഡോ ജോസ് കാനാട്ട് ലോക കേരള സഭയില്‍”

  1. ജേക്കബ് മാനുവേല്‍ says:

    ഈ വാര്‍ത്തയില്‍ പറയുന്ന “വിദേശ പൗരത്വം സ്വീകരിക്കാതെ ഇന്ത്യന്‍ പൗരന്മാരായി വിദേശങ്ങളില്‍ കഴിയുന്നവരെയാണ് ലോക കേരള സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്” എന്ന വിവരം ശരിയാണെങ്കില്‍ മറ്റൊരു വാര്‍ത്തയില്‍ അമേരിക്കയില്‍ നിന്ന് വേറെ നാലു പേരെ ഈ “സഭയില്‍” ചേര്‍ത്തതായി കണ്ടു. ആ നാലു പേരും അമേരിക്കന്‍ പൗരത്വമുള്ളവരാണ്. ശ്രീ ജോസ് കാനാട്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെങ്കില്‍ എങ്ങനെ മറ്റു നാലു പേര്‍ക്കും സഭയില്‍ അംഗത്വം കിട്ടി? ഒരു വിശദീകരണം തരാമോ?

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top