Flash News

കൊച്ചു ശിഖര്‍ ധവാനെ മടിയിലിരുത്തി അനുഷ്ക ശര്‍മ്മ; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

December 22, 2017

kohli-delhi1ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ റിസപ്ഷന്‍ അതി ഗംഭീരമായാണ് ഡല്‍ഹിയിലെ താജ് ഡിപ്ലോമാറ്റിക് എന്‍ക്ലേവിന്റെ ദര്‍ബാര്‍ ഹോളില്‍ നടത്തപ്പെട്ടത്. ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായെങ്കിലും ഒരു ചിത്രം മാത്രം ആരാധകരുടെ ഹൃദയം വല്ലാതെ കീഴടക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ മകന്‍ അനുഷ്‌ക ശര്‍മ്മയുടെ മടിയില്‍ കിടന്നു ഉറങ്ങുന്നതാണ് ഈ ചിത്രം. ഉറങ്ങുന്ന കുട്ടിയെ ചേര്‍ത്തുപിടിച്ച് അനുഷ്‌ക പുഞ്ചിരിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ധവാന്റെ മകനെ എടുത്തുകൊണ്ട് ഡാന്‍സ് ചെയ്യുന്ന കൊഹ്‌ലിയുടെ വീഡിയോയും വൈറലാകുകയാണ്. കുറച്ച് സമയം കുട്ടിയെയും കൊണ്ട് ഡാന്‍സ് ചെയ്‌തെങ്കിലും ധവാന്‍ പിന്നീട് മകനെ തിരികെ വാങ്ങുകയായിരുന്നു.

ഇന്നലെ നടന്ന ഡല്‍ഹിയിലെ അതിഗംഭീരമായ റിസപ്ഷന് ശേഷം താരദമ്പതികള്‍ ഇന്ന് മുംബൈയിലേക്ക് തിരിച്ചു. 26 ന് ക്രിക്കറ്റ്-ബോലിവുഡ് സഹതാരങ്ങള്‍ക്കായുള്ള റിസപ്ഷന് വേണ്ടിയാണ് താരങ്ങള്‍ മുംബൈയിലേക്ക് പോയത്.

View this post on Instagram

Cuties ❤️😍

A post shared by Anushka Sharma Fan Page ❤️ (@anushkasharma.club) on

https://www.instagram.com/p/Bc_qfv3hE-o/

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top