Flash News

ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ഫെസിലിറ്റി ചെയര്‍മാനായി ജയ് ചന്ദ്രന്‍

December 22, 2017 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

20171222_202504ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഷാംബര്‍ഗ് സിറ്റിയിലെ കൂറ്റന്‍ 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററായ റെനസാന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തപ്പെടുന്ന ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്റെ ഫെസിലിറ്റി ചെയര്‍മാനായി ചിക്കാഗോയില്‍ നിന്നുള്ള ജയ് ചന്ദ്രനെ തിരഞ്ഞെടുത്തു.

1976 മുതല്‍ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം, സംഘടനയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1976ല്‍ അദ്ദേഹം ചിക്കാഗോ മലയാളി അസ്സോസിയേഷനു വേണ്ടി മലയാളി മാസികയും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷമായി ചിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന ഗീതാ മണ്ഡലത്തിന്റെ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ഒപ്പം കഴിഞ്ഞ 32 വര്‍ഷങ്ങളായി ജയ് സി റിയാലിറ്റി എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയും നടത്തി വരുന്നു.

മുന്‍ ദിനരാത്രങ്ങളിലായി നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഒരുമിച്ചു കൂടി, അഘോഷമാക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, അമേരിക്കയില്‍ നിന്നും, നാട്ടില്‍ നിന്നും മാധ്യമ, സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, പ്രൊവിന്‍സുകളില്‍ നിന്നുമായി ഏകദേശം 69 അംഗ സംഘടനകളുണ്ട് ഇന്ന് ഫോമയ്ക്ക്. ഈ 69 സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍ കുടുബമായി പങ്കെടുക്കുന്ന ഈ കണ്‍വന്‍ഷനില്‍, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, ആണ്‍പെണ്‍ വിത്യാസമില്ലാതെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ള കലാപരിപാടികളും, ഡി. ജെ. നൈറ്റും ഒക്കെ ചിക്കാഗോ കണ്‍വന്‍ഷനില്‍ ഉണ്ടാകും. മുന്‍ കണ്‍വന്‍ഷനുകളിലെ വന്‍ വിജയമായിരുന്ന മലയാളി മങ്ക, മിസ് ഫോമാ തുടങ്ങി ഒട്ടനവധി പരിപാടികള്‍ ഈ കണ്‍വന്‍ഷനിലും ഉണ്ടാകും.

മറ്റൊരു പ്രത്യേകത ഈ കണ്‍വന്‍ഷനില്‍ നല്ല നാടന്‍ ഭക്ഷണമാണ് നല്‍കുന്നത് എന്നതാണ്. ഇഡലി, ദോശ, സാമ്പാര്‍, ചട്ണി, നല്ല തൂശനിലയില്‍ കുത്തരിയുടെ ഊണ്. ഒപ്പം കുട്ടികള്‍ക്ക് അമേരിക്കന്‍ ഭക്ഷണവും ഉണ്ടാകും. ഈ 5 സ്റ്റാര്‍ ഫെസിലിറ്റിയുടെ ചുമതലയാണ് ജയ് ചന്ദ്രന്‍ ഏറ്റെടുത്തിരിക്കുന്നത്. കണ്‍വന്‍ഷനെ കുറിച്ച് കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും www.fomaa.net എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top