Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

ആ മാറിടത്തില്‍ ഒന്നു തൊടാന്‍ മോഹിച്ചു, കിട്ടിയത് എട്ടിന്റെ പണി; ബ്രസീലില്‍ നിന്നൊരു കാഴ്ച

December 23, 2017

lady-1പകലായാലും രാത്രിയായാലും പെണ്‍കുട്ടികള്‍ റോഡിലിറങ്ങുമ്പോള്‍ സൂക്ഷിച്ചേ മതിയാവുകയുള്ളൂ. കാരണം, യാതൊരുവിധ ഒളിയും മറയുമില്ല ആരെയും അപമാനിക്കുന്നതിന്. പലപ്പോഴും സ്ത്രീയോടുള്ള ഓരോ മനുഷ്യന്റെയും പരാക്രമം നടുറോഡില്‍ വരെ എത്തിനില്‍ക്കുന്നു. അത്തരത്തിലൊരു സംഭവമാണ് ബ്രസീലില്‍ നടന്നിരിക്കുന്നത്.

ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു തെരുവുകച്ചവടക്കാരിയെ ഒരു കാല്‍നടയാത്രക്കാരന്‍ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കാല്‍നട യാത്രക്കാരനായ യുവാവ് തന്റെ മാറിടം പിടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അയാളെ ആക്രമിച്ചത്. മാത്രമല്ല കലിപ്പടങ്ങാത്ത യുവതി അയാളുടെ ദേഹത്ത് കയറിയിരുന്നതിന് ശേഷം താനിട്ടിരിക്കുന്ന വസ്ത്രം അഴിച്ച് മാറ്റി നിനക്ക് മാറിടമാണോ വേണ്ടത് എന്ന് ചോദിച്ച് യുവതി തന്റെ മാറിടങ്ങള്‍ കൊണ്ട് അയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഇത്തരത്തില്‍ പുരുഷന്മാരുടെ സഹിക്കാനാവാത്ത ആക്രമണങ്ങള്‍ സ്ത്രീകളെ ഇങ്ങനെയൊക്കെയുള്ള പ്രതിരോധത്തിലേയ്ക്ക് നയിക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top