Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ഫോമ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

December 25, 2017 , മൊയ്തീന്‍ പുത്തന്‍‌ചിറ

UTD-1ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം ഇദം‌പ്രഥമമായി നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി.

ഡിസംബര്‍ 19-ാം തിയ്യതി വൈകീട്ട് 5 മണിക്ക് യൂണിവേഴ്സിറ്റിയില്‍ വെച്ച് നടത്തിയ ആഘോഷച്ചടങ്ങുകളില്‍ ഫോമ സ്റ്റുഡന്റ്സ് ഫോറം രൂപീകരിക്കുവാന്‍ നേതൃത്വം നല്‍കിയ ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായിരുന്നു.

ഫോമ യുടിഡി സ്റ്റുഡന്റ്സ് ഫോറം ട്രഷറര്‍ കെ.പി. റിതേഷ് സ്വാഗതവും ഇവന്റ് മാനേജ്മെന്റ് ഓഫീസര്‍ ജയ്സണ്‍ ജേക്കബ് നന്ദിയും പറഞ്ഞു. പ്രെയ്സണ്‍ ബെഞ്ചമിന്‍, റിതേഷ്, ജയ്സണ്‍ ജേക്കബ്, ജിതിന്‍ നാരായണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രൊഫ. സ്കോട്ട് വുഡ്സ്, ഡാളസ് മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി സാം മത്തായി , ഫിലിപ്പ് ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ തരം സ്കിറ്റുകള്‍, നൃത്തങ്ങള്‍, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ അതിമനോഹരമായിരുന്നു. ആഘോഷ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത് ഡാളസ് മലയാളി അസ്സോസിയേഷന്‍ ആയിരുന്നു.

വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു.

UTD-3 UTD-4UTD-2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top