Flash News

ശബരിമല വിശേഷം; മണ്ഡല പൂജ നാളെ; തങ്കയങ്കി ഇന്ന് വൈകീട്ടോടെ ശബരിമലയിലെത്തും

December 25, 2017

THANKAYANKIശബരിമല: ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കയങ്കി ഇന്ന് വൈകീട്ടെത്തും. മണ്ഡലപൂജ നാളെ നടക്കും. രാവിലെ 11.04നും 11.40നും ഇടയ്ക്കാണ് ചടങ്ങ്. ഇന്നും നാളെയും വൈകീട്ട് 6.30നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. ഉച്ചയ്ക്ക് 1.30ന് പമ്പാ ഗണപതി ക്ഷേത്രത്തിലെത്തുന്ന തങ്കയങ്കി മൂന്നിന് അവിടെനിന്ന് പുറപ്പെട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും.

തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള പേടകം തിങ്കളാഴ്ച സന്നിധാനത്തെത്തും. 12.30ന് പമ്പയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളും ഭക്തരും ചേര്‍ന്ന് സ്വീകരിക്കും. പമ്പയില്‍ നിന്ന് തങ്കയങ്കി ചുമന്ന് സന്നിധാനത്തെത്തിക്കാന്‍ അയ്യപ്പസേവാസംഘത്തിന്റെ എട്ടംഗസംഘത്തെ നിയോഗിച്ചു.

പമ്പാ ഗണപതികോവിലില്‍ നിന്ന് പൊലീസ് അകമ്പടിയോടെ നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടംവഴി അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെവെച്ച് ക്ഷേത്രത്തില്‍നിന്ന് പൂജിച്ചുനല്‍കിയ മാലകള്‍ ചാര്‍ത്തി സന്നിധാനത്തേക്ക് കൊണ്ടുവരും.സോപാനത്തെത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. പിന്നീട് തങ്കയങ്കി ചാര്‍ത്തി ദീപാരാധന.

26ന് വൈകീട്ട് നടയടയ്ക്കുന്നതുവരെ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ തൊഴാം. മണ്ഡലപൂജ പൂര്‍ത്തിയാക്കി 26ന് രാത്രി 11ന് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

വര്‍ഷങ്ങളായി തങ്കയങ്കി ചുമക്കുന്ന വേണുഗോപാലന്‍നായരും(കൊല്ലം), ഹരിദാസന്‍ നായരും(ഓമല്ലൂര്‍) ഇത്തവണയും തങ്കയങ്കി ചുമക്കാനുണ്ട്. രാമയ്യ(ദിണ്ഡിക്കല്‍), രമേശ് (പാലക്കാട്), രാധാകൃഷ്ണന്‍(ഊട്ടി), ആര്‍.ഗിരിശങ്കര്‍(തിരുവനന്തപുരം), സുബ്രഹ്മണ്യ അയ്യര്‍(തിരുനെല്‍വേലി), നാഗരാജന്‍(പോണ്ടിച്ചേരി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top