“നിറമെഴുത്ത്” – മലയാളം ഡെയ്ലി ന്യൂസില്‍ പുതിയ പംക്തി ആരംഭിക്കുന്നു
December 25, 2017
എഴുത്തിന്റെ ലോകത്ത് “മാനസി” എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത എഴുത്തുകാരി മാനസി ഉഷയുടെ കഥകളും കവിതകളും മലയാളം ഡെയ്ലി ന്യൂസ് നിങ്ങള്‍ക്കായി കാഴ്ച വെയ്ക്കുന്നു. “നിറമെഴുത്ത്” എന്ന ഈ പംക്തിയില്‍ മാനസിയുടെ രചനകള്‍ തുടര്‍ച്ചയായി വായിക്കാം. കഥകളും കവിതകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ എഴുത്തുകാരി നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ക്ക് ഗാനരചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. നീലാംബരി, വസന്തഗീതങ്ങള്‍ എന്നീ മ്യൂസിക് ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ‘പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി’ എന്ന ഷോര്‍ട്ട് ഫിലിമിനായി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. പുസ്തക പ്രകാശനത്തിന് തയ്യാറെടുക്കുന്നു. താളിയോല, ഗാനമഞ്ജരി എന്ന കവിതാസമാഹാരങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റ് കേന്ദ്രമാക്കിയുള്ള “സുര്യ ബാന്‍ഡി”ലെ അംഗമാണ്. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
മലപ്പുറം ജില്ലയില്‍ അധ്യാപികയായി സേവനം ആരംഭിച്ച് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
Print This PostTo toggle between English & Malayalam Press CTRL+g
Leave a Reply