Flash News

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍

December 26, 2017

okhi-pmതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരദേശ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച് കത്തയയ്ക്കും. മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം തെരച്ചിലിന് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബോട്ടുകളോ മത്സ്യത്തൊഴിലാളികളെയോ കണ്ടെത്തിയാല്‍ അറിയിക്കാന്‍ നിര്‍ദേശവും നല്‍കും. ബോട്ടുകളുടെ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്താനും ആവശ്യപ്പെടും.

നിരവധി മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ തെരച്ചില്‍ തുടരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍സഭയുടെയും ആവശ്യം. ഇക്കാര്യം പരിഗണിച്ച് കാണാതായവര്‍ക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങളിലെ തീരപ്രദേശത്ത് കൂടി അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ അടിഞ്ഞിട്ടുണ്ടോ എന്നും ബോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

അതേസമയം  ദുരന്തത്തില്‍ കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രം വലിയ പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ദുരന്ത മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയതിൽ കേരളം പ്രത്യേക നന്ദി രേഖപ്പെടുത്തി. ദുരന്ത മുഖത്ത് കേരളം സമയോജിതമായി ഇടപെട്ടുവെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വാക്കുകൾ പ്രചോദനമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ഐ.ടി – ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും കേരളത്തിന് ആശ്വാസമായി. സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുനരധിവാസ -പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top