Flash News

ഡല്‍ഹിയിലെ റിസപ്ഷന് അനുഷ്ക ശര്‍മ്മ ധരിച്ച നെക്‌ലെസിന്റെ വില കേട്ടവര്‍ ഞെട്ടി

December 27, 2017

reception-bollywood-cricket-actress-captain-opportunity-wedding_0f87ed38-e66e-11e7-bb33-29502a427e3fലോകം ആഘോഷിച്ച ഏറ്റവും വലിയ വിവാഹങ്ങളിലൊന്നായിരുന്നു വിരാട് കൊഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം. വെറുമൊരു ബോളിവുഡ് സെലിബ്രിറ്റിയുടെ വിവാഹം എന്നതിനപ്പുറം, കൊഹ്‌ലിയെ പോലെ ലോകം അറിയുന്ന ഒരു സൂപ്പര്‍ ക്രിക്കറ്ററുടെ പേരും കൂടി ചേരുമ്പോള്‍ പിന്നെയെങ്ങനെ ലോകം അത് ഏറ്റെടുക്കാതെയിരിക്കും.

അനുഷ്‌കയുടെയും വിരാടിന്റെയും വിവാഹ ചടങ്ങുകളും വിവാഹത്തിന് ധരിച്ച വേഷങ്ങളുമൊക്കെ ഇതിനോടകം ചര്‍ച്ചയായി. എന്നാല്‍ ഡല്‍ഹിയില്‍ വച്ച് നടന്ന വിവാഹ സത്കാരത്തില്‍ അനുഷ്‌ക ധരിച്ച നെക്ലെസിന്റെ വിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കഴുത്തിന് താങ്ങാന്‍ കഴിയാത്ത ഒരു നക്ലൈസിനും അതിനൊപ്പം വരുന്ന മാച്ചിങ് ജിമിക്കി കമ്മലുമാണ് അനുഷ്‌ക റിസപ്ഷന് ധരിച്ചത്. ഇരുപത്തിയഞ്ച് ലക്ഷം മുതല്‍ മുപ്പത് ലക്ഷം രൂപവരെയാണത്രെ ഈ നക്ലൈസിന്റെയും ജിമിക്കി കമ്മലിന്റെയും വില.

സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ചുവപ്പന്‍ പട്ടുസാരിയണിഞ്ഞ് ക്ലാസിക് ബോളിവുഡ് സ്‌റ്റൈലിലെ വധുവായി അണിഞ്ഞൊരുങ്ങിയാണ് അനുഷ്‌ക എത്തിയത്. നെറുകെ എടുത്ത് കെട്ടിയ മുടിയും നെറ്റി നിറഞ്ഞു നില്‍ക്കുന്ന ശീമന്ത രേഖയും ആകര്‍ഷണമായിരുന്നു. എല്ലാം കൂടെ ഒത്തുവന്നപ്പോള്‍ പക്ക ഒരു ഇന്ത്യന്‍ ട്രഡീഷണല്‍ വധുവായി അനുഷ്‌ക മാറി.

ചടങ്ങിനായി വിരാട് ധരിച്ച ബാന്ദ്ഗാലയിലെ ബട്ടണ്‍സിന്റെ വില കേട്ട് നേരത്തെ തന്നെ ആരാധകര്‍ ഞെട്ടിയിരുന്നു. ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഡിസൈന്‍ ചെയ്ത ബാന്ദ്ഗാലയിലെ ബട്ടണ്‍സ് പതിനെട്ടു കാരറ്റാണ്. അതായത് അസല്‍ സ്വര്‍ണം.

കറുപ്പു നിറത്തിലുള്ള സില്‍ക്കിന്റെ ബാന്ദ്ഗാലയും വെള്ള നിറത്തിലുള്ള സില്‍ക്ക് കുര്‍ത്തയും കൈകള്‍ കൊണ്ടു നെയ്‌തെടുത്ത ബോട്ടവുമാണ് വിരാട് ധരിച്ചതെന്ന് ഡിസൈനര്‍ പറഞ്ഞു.

അതിലെ ഓരോ ബട്ടണിനും മുപ്പതിനായിരവും അമ്പതിനായിരവും വിലമതിക്കുമത്രേ. അതായത് വസ്ത്രത്തിലെ മുഴുവന്‍ ബട്ടണുകളുടെയും വിലയെടുത്താല്‍ ഏതാണ്ട് മൂന്നു ലക്ഷത്തിനടുത്തു വിലവരും.

ഇന്നലെ മുംബൈയില്‍ വെച്ച് താരദമ്പതികളുടെ രണ്ടാമത്തെ റിസപ്ഷനും ആഘോഷപൂര്‍വ്വം കൊണ്ടാടി. ചടങ്ങില്‍ ക്രിക്കറ്റ് -ബോളിവുഡ് രംഗത്തെ സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തു.മുംബൈ ലോവര്‍ പാരലിലുള്ള സെന്റ് റെഗിസ് ആസ്റ്റര്‍ ബാള്‍റൂമിലാണ് റിസപ്ഷന്‍ ഒരുക്കിയത്.

rr


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top