Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

അരൂപിയുടെ സുവിശേഷം (മിനിക്കഥ)

December 27, 2017 , പി. ടി. പൗലോസ്

aroopiyude banner1നിന്‍െറ ഗര്‍ഭപാത്രത്തില്‍ കൊല ചെയ്യപ്പെട്ട പെണ്‍ശിശു ഒരു തലമുറയുടെ മാതാവ് എന്ന തിരിച്ചറിവ് നിനക്ക് നഷ്ടപ്പെട്ടു. ആയതിനാല്‍ അതിന്‍െറ അസ്വസ്ഥയായ ആത്മാവ് അശ്വാരൂഢയായി നിന്‍െറയും നിന്‍െറ ജീവിക്കുന്ന സന്തതി പരമ്പരകളുടെയും സമാധാനം കെടുത്തും. കഴുകന്മാരുടെ കാവലില്‍ ശരാഹത്ത് മരുഭൂമിയില്‍ നീ കൂടാരം പണിയും. അവിടെ നിനക്ക് ദാഹജലം ലഭിക്കില്ല. സര്‍പ്പഗന്ധിയായ മരണത്തിന്‍െറ തണുപ്പ് നിനക്ക് പുതപ്പായി കൂട്ടിനുണ്ടാകും.

മിസ്സിസ് മായാലിനറ്റ് ഹൈമര്‍ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വിളറിയ മുഖത്ത് ഭീതിയുടെ നിഴല്‍. നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ നഴ്സ് തുടച്ചു നീക്കി. ഭര്‍ത്താവ് ഹൈമര്‍ ഹോസ്പിറ്റല്‍ ബില്ലടച്ച് മടങ്ങിയെത്തി. ഡിസ്ചാര്‍ജ് ചെയ്യുവാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാര്‍ഡിന് പുറത്ത് കൊറിഡോറിലൂടെ മറ്റൊരു സ്ത്രീയെ സ്ട്രച്ചറില്‍ തിയേറ്ററിലേക്ക് നീക്കുന്നു. അരൂപിയുടെ സുവിശേഷം ആവര്‍ത്തിക്കുവാന്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top