Flash News

ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു; വിവാഹത്തിനുശേഷം വിരാട് കോഹ്‌ലിയും സംഘത്തില്‍, കൂട്ടിന് നവ വധു അനുഷ്ക്കയും

December 28, 2017 , സ്വന്തം ലേഖകന്‍

virat-830x412മുംബൈ: രണ്ടുമാസം നീളുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചു. നായകന്‍ വിരാട് കോഹ്‌ലിയുടെയും കോച്ച് രവിശാസ്ത്രിയും നേതൃത്വത്തില്‍ ഇന്നലെ മുംബൈയില്‍ നിന്നാണ് ടീം പുറപ്പെട്ടത്്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ മൂന്നു ടെസ്റ്റു മത്സരങ്ങളിലും അഞ്ച് ഏകദിനങ്ങളിലും മൂന്നു ട്വന്റി 20 മത്സരങ്ങളിലുമാണ് കളിക്കുന്നത്. ജനുവരി രണ്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ പര്യടനത്തിനു തുടക്കമാകും.

ഇന്ത്യന്‍ ടീമിനൊപ്പം അതേ വിമാനത്തില്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ജൂനിയര്‍ ടീമും യാത്ര ചെയ്യുന്നുണ്ട്. ദുബായ് വരെയാണ് രണ്ടുടീമും ഒരുമിച്ച് യാത്ര ചെയ്യുക.ആദ്യമായാണ് സീനിയര്‍ ടീമിനൊപ്പം ജൂനിയര്‍ ടീമും യാത്ര ചെയ്യുന്നത്. ന്യുസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷായാണ് ഇന്ത്യയെ നയിക്കുന്നത്.

ജനുവരി 12 മുതല്‍ ഫെബ്രുവരി നാലു വരെയാണ് ലോകകപ്പ്. കളിക്കാര്‍ ന്യുസീലന്‍ഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ആവശ്യപ്രകാരമാണ് ടീം നേരത്തേ പുറപ്പെടുന്നത്.

ഇക്കുറി അനുഷ്‌ക ശര്‍മയും വിരാടിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി എത്തി. വിമാനത്താവളത്തിലേക്കുള്ള ബസ് പുറപ്പെടാനുള്ള അവസാന നിമിഷത്തിലാണ് വിരാടിനൊപ്പം അനുഷ്‌കയും എത്തിയത്. മുമ്പ് 2015ലെ ഓസ്‌ട്രേലിയന്‍ ലോകകപ്പിനും അനുഷ്‌ക കോഹ്ലിയെ അനുഗമിച്ചിരുന്നു. അടുത്തിടെ ശ്രീലങ്കന്‍ പര്യടനത്തിലും ഇവര്‍ ഒന്നിച്ചായിരുന്നു. ഇതാദ്യമായിട്ടാണ് ദമ്പതികളായി ഇരുവരും എത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ പരിശീലന കാലത്ത് രോഹിത് ശര്‍മ, ഉമേഷ് യാദവ്, രഹാനെ, ശിഖര്‍ ധവാന്‍, വൃദ്ധിമാന്‍ ഷാ എന്നിവരുടെ ഭാര്യമാര്‍ക്കൊപ്പം അനുഷ്‌ക സമയം ചെലവഴിക്കും.

ഒരാഴ്ചയ്ക്കുശേഷം ഇന്ത്യയിലെ ഷൂട്ടിങ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍ നടി മടങ്ങും. പുതുവത്സരം കോഹ്ലിക്കൊപ്പം ആഘോഷിക്കുകയെന്ന ലക്ഷ്യത്തിലാണ് കേപ്ടൗണിലേക്ക് അനുഷ്‌കയും പോകുന്നതെന്നാണു വിവരം. ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിനൊപ്പം പുറപ്പെടുന്നുണ്ടെങ്കിലും കളിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. കാലിനു പറ്റിയ പരുക്കാണ് ഇന്ത്യന്‍ ഓപ്പണറെ വലയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ മുരളി വിജയ് ഓപ്പണിങ്ങിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്. സഹോദരനും മുംബൈ ഇന്ത്യന്‍സ് കളിക്കാരനുമായ ക്രുനാല്‍ പാണ്ഡ്യയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഹര്‍ദിക് പാണ്ഡ്യ ടീമിനൊപ്പം ചേര്‍ന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top