Flash News

നടി പാര്‍‌വ്വതിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കൊല്ലത്തു നിന്ന് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു

December 28, 2017

parvathi1-copyകൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ നടി പാര്‍വതിയെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളെജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍.പ്രിന്റോയെ (23) അറസ്റ്റ് ചെയ്തിരുന്നു. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമര്‍ശിച്ചതിന് നടിക്കെതിരെ ഫെയ്‌സ്ബുക്കില്‍ ഏഴു പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്‌ക്കെതിരായ കണ്ടെത്തല്‍. ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.

ഐഎഫ്എഫ്‌കെയുടെ ഭാഗമായി കഴിഞ്ഞ 10നു തിരുവനന്തപുരം ടഗോര്‍ തീയറ്ററില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച് പാര്‍വതി രംഗത്തെത്തിയത്. തുടര്‍ന്ന്, പാര്‍വതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരണങ്ങള്‍ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചരണമെത്തിയതോടെയാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്.

ഇതിനിടെ, ‘കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അര്‍ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും മമ്മൂട്ടി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top