Flash News

വ്യക്തിഹത്യ ചെയ്യാനും ആഭാസത്തരങ്ങള്‍ എഴുതാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരോട് വിട്ടുവീഴ്ചയില്ല: പാര്‍‌വ്വതി

December 28, 2017

parvathiമമ്മൂട്ടി ചിത്രമായ കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന് സൈബര്‍ ആക്രമണത്തിന് ഇരയായ പാര്‍വ്വതി അവസാനം പൊലീസില്‍ പരാതി നല്‍കി. ഒരു സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന് പാര്‍വ്വതിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലേക്ക് വരെ പ്രതികരണങ്ങളുണ്ടായി. അവരെ അനുകൂലിക്കുന്നവരെയും സൈബര്‍ അക്രമികള്‍ വെറുതെ വിട്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നതിലേക്ക് നടിയെത്തിയത്. ഇതിനെക്കുറിച്ച് പാര്‍വ്വതി തന്നെ സംസാരിക്കുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് പാര്‍വ്വതി മനസ്സ് തുറന്നത്.

” ഈ മാസം പത്താം തിയതി ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തില്‍ വെച്ചാണ് ഞാന്‍ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പരാമര്‍ശിച്ചത്. പതിനൊന്നാം തിയതി മുതല്‍ എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങി. അപ്പോള്‍ തന്നെ ഇക്കാര്യം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വലിയ പ്രശ്‌നങ്ങളില്ലെങ്കില്‍ ഒഴിവാക്കി വിടാം എന്നാണ് കരുതിയത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയിലേക്ക് നീങ്ങി. ഇതോടെ ഞാന്‍ പ്രതികരിച്ചു. എനിക്കെതിരെ വന്ന ഓരോ കമന്റുകളും ഞാന്‍ വായിച്ചു. വ്യക്തിഹത്യ നടത്തിയത് തെളിയിക്കാന്‍ വേണ്ട എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്.

ഞാന്‍ ഒരു വ്യക്തിയെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്ത്രീ സംസാരിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നത്. എന്നെ പിന്തുണച്ചവര്‍ക്കെതിരെ പോലും ഭീഷണികളുണ്ടായി. മൗനം അവലംബിക്കുന്നത് ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുന്നതുപോലെയാണ്. അതുകൊണ്ടാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത്. പുരുഷനായാലും സ്ത്രീയായാലും ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്യാവശ്യമാണ്.

ഒരു പോസിറ്റീവ് ചര്‍ച്ചയ്ക്ക് കാരണമാകട്ടെയെന്ന് കരുതിയാണ് എന്റെ അഭിപ്രായം ഞാന്‍ തുറന്നു പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇന്‍ഡസ്ട്രിയുടെ ഉള്ളില്‍ നിന്നും എനിക്കെതിരെ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ പോലും പരസ്പര ബഹുമാനം ഉണ്ടായിരിക്കണം.

എന്നാല്‍ ഇവിടെ എന്റെ വ്യക്തിപരമായ വിഷയങ്ങള്‍ വരെ കുത്തിപ്പൊക്കിയുള്ള ഗോസിപ്പുകളും വ്യക്തിഹത്യയുമാണ് നടന്നത്. ഗോസിപ്പുകള്‍ ഇറക്കി മാനസികമായി തകര്‍ക്കുന്നത് ഇല്ലാതെയാകണം. ഇനി ഒരിക്കലും ആര്‍ക്കും ഇങ്ങിനെ സംഭവിക്കാന്‍ പാടില്ല. സൈബര്‍ ആക്രമണത്തിന്റെ കാര്യത്തില്‍ നിയമത്തില്‍ ശക്തമായ ഭേദഗതി വേണം.” പാര്‍വ്വതി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top