Flash News

സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതു സര്‍ക്കാര്‍ സാമൂഹിക നീതി അട്ടിമറിക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്

December 29, 2017 , റിസ്‌വാന്‍ പെരിങ്ങാല

IMG_20171229_170350എറണാകുളം: സംവരണത്തെ കേവലമായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായി അവതരിപ്പിക്കുന്ന ഇടതു സര്‍ക്കാര്‍ സമീപനം രാജ്യത്തെ ഭരണഘടനയോടും ജനാതിപത്യ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സാമൂഹിക നീതി സ്ഥാപിക്കാനുമുള്ള ഭരണഘടനാ സംവിധാനമാണ് സംവരണം. ഇതിനെ റദ്ദു ചെയ്യുന്ന ഇടതുപക്ഷം ചരിത്രയാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുകയും രാജ്യത്തെ സവര്‍ണ – സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് അഭിപ്രായപ്പെട്ടു.

പിന്നോക്ക ജനവിഭാഗങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരം ജനവിഭാഗങ്ങളോട് കടുത്ത വഞ്ചനയാണ് സാമ്പത്തിക സംവരണത്തിലൂടെ നടപ്പിലാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ഷെഫ്രിന്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ ഇത്തരം ജനവിഭാഗങ്ങളെ അണിനിരത്തി ക്യാമ്പസുകളിലും തെരുവിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകും.

ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മൊയിനുദ്ധീന്‍ അഫ്സല്‍ അധ്യക്ഷത വഹിച്ചു. ബി.സ്.പി. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സജികുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, എം.ഇ.എസ്. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ സെയ്തുമുഹമ്മദ്, ബി.പി.ജെ.എസ്. ജില്ലാ കമ്മിറ്റി അംഗം ഷണ്മുഖന്‍, പുതുവൈപ്പ് ഐ. ഒ.സി. വിരുദ്ധ സമരസമിതി ചെയര്‍മാന്‍ എം.പി. ജയഘോഷ്, അരളി കലാസാഹിത്യ സംഘം ഷഫീക് സുബൈദ ഹകീം, ആക്ടിവിസ്റ്റ് സോമന്‍ പറവൂര്‍ തുടങ്ങിയവര്‍ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ഷെറിന്‍ സിയാദ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ പെരിങ്ങാല നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സതീഷ് പാസ്റ്റര്‍, മിസിരിയ റഹ്മത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ശരണ്യ, ജില്ലാ സെക്രട്ടറി അംജദ് എടത്തല, ജില്ലാ കമ്മിററി അംഗങ്ങളായ ഷാനി വല്ലം, അഫ്‌സല്‍, റഹൂഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top