Flash News

ദിലീപ് ഗണേഷ് കുമാറിന്റെ വീട്ടിലെത്തി; അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച; മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ദിലീപ്

December 30, 2017

Dileepപത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇടതുപക്ഷ എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദിലീപ് ഗണേഷിന്റെ വീട്ടിലെത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്താണ് ചര്‍ച്ച ചെയ്തത് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചില്ല.

കറുത്ത കാറില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഗണേശിനെ കാണാന്‍ ദിലീപ് എത്തിയത്. താരം എത്തുന്നു എന്നറിഞ്ഞ് മാധ്യമങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ക്യമാറ കണ്ണുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് മുണ്ടു മുറുക്കി കുത്തി വീടിനകത്തേക്ക് കയറിപ്പോയി. സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് എംഎല്‍എ.യുടെ ഓഫീസ് അറിയിച്ചു. കൊട്ടാരക്കരയെത്തി ആര്‍.ബാലകൃഷ്ണപിള്ളയേയും സന്ദര്‍ശിച്ചശേഷമാണ് ദിലീപ് മടങ്ങിയത്.

നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലായ ഘട്ടം മുതല്‍ ഗണേഷ് ദിലീപിനെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട്. ജയിലില്‍ എത്തിയും ദിലീപിനെ ഗണേഷ് കണ്ടിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. നേരത്തെ ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ദിലീപ് പത്തനാപുരത്ത് മുന്‍ കാലങ്ങളില്‍ എത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേശ് കുമാറിനെ കണ്ടതെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നുമാണ് ഗണേശ്കുമാര്‍ പറഞ്ഞത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top