Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ എണ്ണത്തെക്കുറിച്ചുള്ള അവ്യക്തത തുടരുന്നു

December 30, 2017

ockhi-13തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം മുന്നൂറിലേറെ. കാണാതായവര്‍ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി ചുഴലിക്കാറ്റ് മാറുമോ എന്ന ഭീതിയിലാണു തീരദേശം. ഇതിനുമുന്‍പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 2004 ലെ സൂനാമി ദുരന്തത്തിലാണ്; 171 പേര്‍.

മരിച്ചവരും തിരിച്ചെത്താനുള്ളവരുമായി 317 പേരുടെ പട്ടിക സഭയുടെ പക്കലുണ്ട്. റവന്യു വകുപ്പ് 208 പേരുടെ കണക്കും ഫിഷറീസ് വകുപ്പ് 143 പേരുടെ പട്ടികയും തയാറാക്കി. കാണാതായ ഓരോരുത്തരുടെയും പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കുമ്പോഴാണു മരണസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കപ്പെടുക. ലത്തീന്‍ രൂപതയും റവന്യു വകുപ്പും ഫിഷറീസ് വകുപ്പും വ്യത്യസ്ത കണക്കുകളാണു നിരത്തുന്നതെങ്കിലും ദുഃഖസംഖ്യ മുന്നൂറോളമാകുമെന്നാണു പൊതുവിലയിരുത്തല്‍. സഭയ്ക്കു കീഴിലെ ദേവാലയങ്ങള്‍ വഴി നേരിട്ടു ശേഖരിച്ച ലത്തീന്‍ രൂപതയുടെ കണക്കാണ് യാഥാര്‍ഥ്യവുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് അടിയന്തര സഹായമായി കേരളത്തിന് 404 കോടി രൂപ നല്‍കാന്‍ കേന്ദ്രസംഘം ശുപാര്‍ശ ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top