Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ഘടകം സംഘടിപ്പിക്കുന്ന ‘ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര്‍’ കാമ്പയിന് തുടക്കമായി

December 30, 2017 , ടി ഫായിസ്

ccദോഹ: പകയുടെയും സംഘര്‍ഷങ്ങളുടെയും ഭൂമി എന്നതിനപ്പുറം സ്നേഹ സൗഹാര്‍ദ്ദങ്ങളുടെ ഭൂമികയാണ് കണ്ണൂര്‍. കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ഘടകം സംഘടിപ്പിക്കുന്ന ‘ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര്‍’ കാമ്പയിന് തുടക്കമായി. കണ്ണൂരിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരമാവധി നീക്കാനും നാട്ടിലെ മഹത്തായ സാംസ്കാരിക പൈതൃകത്തെയും സ്നേഹ സൗഹാര്‍ദ്ദത്തെയും അറിയിക്കാനും കാമ്പയിന്‍ സഹായകമാകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ജനുവരി 1 മുതല്‍ 26 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രബന്ധ മത്സരം, കഥ, കവിത മത്സരം, പാചക മത്സരം, കുട്ടികള്‍ക്കുള്ള വ്യത്യസ്തങ്ങളായ മത്സരം തുടങ്ങി വിപുലമായ പരിപാടികള്‍ നടക്കും. ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടോക്‌ഷോയും ക്യാമ്പയിന്റെ ഭാഗമായി നടക്കും.

യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി നിസാര്‍, സാംസ്കാരിക സെക്രട്ടറി തസ്നീം, കലാവിഭാഗം കോഓര്‍ഡിനേറ്റര്‍ നജ്‌ല തുടങ്ങിയവര്‍ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top