Flash News

പെണ്‍‌കുട്ടികളെ തടവിലാക്കി പീഡിപ്പിച്ച മദ്രസ മാനേജരെ പോലീസ് അറസ്റ്റു ചെയ്തു; പീഡന വിവരം പെണ്‍‌കുട്ടികള്‍ കടലാസില്‍ എഴുതി അടുത്ത വീട്ടിലേക്കെറിഞ്ഞു; നാട്ടുകാര്‍ മദ്രസ വളഞ്ഞു

December 31, 2017

lucknowലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓള്‍ഡ് ലഖ്‌നൗ ഷഹദാദ്ഗഞ്ചിലെ ഒരു മദ്രസയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു. മദ്രസയുടെ നടത്തിപ്പുകാരന്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ മദ്രസ ഡയറക്ടറും മാനേജരുമായ ഖാസി മുഹമ്മദ് തയീബ് സിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മദ്രസയ്‌ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്രസയ്ക്ക് രജിസ്‌ട്രേഷനുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് ലഖ്‌നൗ വെസ്റ്റ് എസ്.എസ്.പി. ദീപക് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടികളെ പുറത്തുവിടാതെ ബന്ദികളാക്കി പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പൊലീസിനു നല്‍കിയ പരാതി.

തയീബ് സിയ നിരന്തരമായി തങ്ങളെ പീഡിപ്പിക്കാറുണ്ടെന്നും നിര്‍ബന്ധിച്ച് നൃത്തംചെയ്യിക്കാറുണ്ടെന്നും വിസമ്മതിച്ചാല്‍ മര്‍ദിക്കാറുണ്ടെന്നുമാണ് പെണ്‍കുട്ടികള്‍ പൊലീസിനു മൊഴിനല്‍കിയിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത 125ലധികം പെണ്‍കുട്ടികളാണ് മദ്രസയില്‍ പേര് രജിസ്റ്റര്‍ചെയ്ത് പഠനം നടത്തുന്നത് എന്ന് പൊലീസ് പറഞ്ഞു.

റെയ്ഡ് നടക്കുമ്പോള്‍ ഉണ്ടായിരുന്ന 51 പേരെയും പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഷഹദാദ്ഗഞ്ചിലെ യാസിന്‍ഗഞ്ചിലുള്ള ജാമിയ ഖദീജ്ദുല്‍ ഖുബ്ര ലിലാബനത്ത് മദ്രസയിലാണ് സംഭവം. മദ്രസയുടെ സമീപത്തെ വീട്ടിലേക്ക് അവിടെ നടക്കുന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ കടലാസില്‍ എഴുതി ചുരുട്ടിയെറിയുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പരിസരവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top