Flash News

ദക്ഷിണാഫ്രിക്കന്‍ തെരുവില്‍ നൃത്തം ചെയ്യുന്ന കോ‌ഹ്‌ലിയും ധവാനും (വീഡിയോ)

January 1, 2018

kohli-dhavan-danceകേപ്ടൗണ്‍: പട്ടാപ്പകല്‍ നടുറോഡിലൂടെ നടന്നുപോകുമ്പോള്‍ ഒരു മ്യൂസിക് ബാന്‍ഡിന്റെ പാട്ട് കേട്ടാല്‍ നമ്മളെന്ത് ചെയ്യും? നൃത്തത്തിനോട് താല്‍പര്യമുള്ളവരാണെങ്കില്‍ അപ്പോള്‍ത്തന്നെ റോഡില്‍ ചുവടുകള്‍ വെയ്ക്കാനൊക്കെ തോന്നിപ്പോകും.

ഇങ്ങനെ എവിടെ വെച്ചും നൃത്തം ചെയ്യുന്ന രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതിപ്പോള്‍ റോഡിന്റെ നടുവിലായാലും ഇവര്‍ക്ക് നാണക്കേടൊന്നുമില്ല. വിരാട് കൊഹ്‌ലിയും ശിഖര്‍ ധവാനുമാണ് ആ രണ്ട് താരങ്ങള്‍.

ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ കൊഹ്‌ലിയും ധവാനും കേപ്ടൗണിലെ തെരുവില്‍ വെച്ചാണ് നൃത്തം ചെയ്തത്. കുടുംബവുമൊന്നിച്ച് നഗരത്തില്‍ ചുറ്റിയടിക്കുന്നതിനിടയിലാണ് ഇരുവരും ചുവടുവെയ്ച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

പാട്ടിനനുസരിച്ച് ആദ്യം ചുവട് വെച്ചത് ധവാനാണ്. പിന്നീട് കൊഹ്‌ലിയും ധവാനൊപ്പം ചേരുകയായിരുന്നു. ധവാന്റെ മകനേയും വീഡിയോയില്‍ കാണാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top