Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

2018 ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു

January 1, 2018 , പി.പി. ചെറിയാന്‍

12266341182-1ന്യൂയോര്‍ക്ക്: മര്‍ത്തോമാ സഭയുടെ ദൗത്യനിര്‍വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വര്‍ഷങ്ങള്‍ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ താരകയുടെ ജന്മമാസമായ ജനുവരി സഭാതാരക മാസമായി ആചരിക്കണമെന്ന് റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

സഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരം 2018 ജനുവരി ആഗോള മര്‍ത്തോമാ സഭയിലെ മുഴുവന്‍ ഇടവകകളും സഭാ താരകര്‍ക്ക് കൂടുതല്‍ വായനക്കാരേയും വരിക്കാരേയും കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു.

താരക മാസമായ ജനുവരിയില്‍ മാനേജിമ്മ്ഗ്ഗ് കമ്മിറ്റി അംഗങ്ങളും പത്രാധിപ സമിതി അംഗങ്ങളും ഇടവകകള്‍ സന്ദര്‍ശിച്ചു ഇപ്പോള്‍ നിലവിലുള്ള വരിക്കാരുടെ എണ്ണം 21,000-ത്തില്‍ നിന്നും ഇരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും തിരുമേനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം എന്ന നിലയില്‍ മെത്രാപ്പോലീത്തായുടെ കത്ത്, സഭാ വാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവയും പ്രതാധിപ കുറിപ്പുകള്‍, വേദപഠനം, സമകാലീന ചിന്തകള്‍, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ ലേഖനങ്ങള്‍, കവിതകള്‍, പ്രതികരണങ്ങള്‍ എന്നിവയും താരകയിലൂടെ ലഭ്യമാണ്.

പത്തു വരിക്കാരെ ചേര്‍ക്കുന്നവര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇടവകകളും സ്ഥാപനങ്ങളും സഭാ താരകയുടെ വരിക്കാരായി സഭാ താരക മാസം കൂടുതല്‍ അര്‍ത്ഥവക്താക്കണമെന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു.

12266341182 saba1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top