Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

സ്തുതിപാഠകരുടെ ഭോജനശാലയിലേക്ക് (കവിത): മാനസി

January 2, 2018 , മാനസി

stuthipadakar banner1സ്തുതിപാഠകരുടെ ഭോജനശാലയി-
ലേക്കറിയാതെയെത്തി
ഒരു വിരുന്നുകാരന്‍
കമനീയാലംകൃത തീന്‍മേശയില്‍
ഉപജാപക വിഭവങ്ങള്‍
യഥേഷ്ടം …….

കണ്ണിനാനന്ദം പകരുന്നവ
നാവിലെ വെള്ളമൂറ്റിക്കുന്നവ
അധരത്തിന്നമൃതാകുന്നവ….
കാതിനിമ്പമുള്ളവയും
വിഭവങ്ങള്‍

ഉദരനിമിത്തം
ബഹുകൃത വേഷം
രാജസിംഹാസനങ്ങളില്‍
നഗ്നനാണെന്നറിയാതെ
ഉപവിഷ്ടരായവര്‍

സ്തുതിപാഠകര്‍ നഗ്നത മറച്ചു
എല്ലില്ലാനാവിനാല്‍ ഉപചാരം ചൊല്ലി,
കഥയറിയാതെ വിരാജിക്കുന്നവരെ നോക്കി
സിംഹാസനം പൊട്ടിച്ചിരിച്ചു ….
പിന്നെ
വിഴുപ്പുഭാണ്ഡം പേറുന്ന കഴുതയെപ്പോല്‍
സിംഹാസനം ഖിന്നനായി

തീൻമേശയില്‍ ഉപജാപക വിഭവങ്ങള്‍
കുന്നോളമാകുന്നു ….
അക്ഷയപാത്രത്തിന്‍ മഹനീയതപോലും
വിറങ്ങലിച്ചു നിന്നു
പനപോലെ വളരുന്നവരുടെ വേരുകളില്‍
രസം കുത്തിവയ്ക്കാന്‍ കഴിയാതെ
പ്രപഞ്ചം പുഞ്ചിരിച്ചു
വീണ്ടും ചിരിച്ചു …
പൊട്ടിച്ചിരിച്ചു ……!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top