Flash News

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം ചെയ്തു

January 4, 2018 , ഷാജി രാമപുരം

IMG_1ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ വെച്ച് നടത്തപ്പെടുന്ന 32-മത് മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റ്, രജിസ്‌ട്രേഷന്‍, സുവനീര്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് ഡിസംബര്‍ 31 ഞായറാഴ്ച ആരാധനയ്ക്കുശേഷം നടന്ന പ്രത്യേക സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു. 2018 ജൂലൈ 5 വ്യാഴം മുതല്‍ 8 ഞായര്‍ വരെ ഹൂസ്റ്റണില്‍ ഉള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് ആണ് മാര്‍ത്തോമ്മ സഭയുടെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മ ആയ ഈ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

കോണ്‍ഫറന്‍സിന്റെ ആദ്യ രജിസ്‌ട്രേഷന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകാംഗമായ ഡോ. എബ്രഹാമിന്റെ പക്കല്‍ നിന്നും, സുവനീറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ന്യൂമാര്‍ട്ട് കോര്‍പ്പറേഷന്‍ സി.ഇ.ഓ. ചെറിയാന്‍ സഖറിയാ, അബാക്കസ് ട്രാവല്‍സ് ഉടമ ഹെല്‍ട്രി പോള്‍ എന്നിവരില്‍ നിന്നും സ്വീകരിച്ചുക്കൊണ്ടാണ് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഹൂസ്റ്റണ്‍, ഡാലസ്, മക്കാലന്‍ എന്നിവിടങ്ങളില്‍ നിന്നായി 30-ല്‍ പരം സുവനീറിലേക്കുള്ള സ്‌പോണ്‍സര്‍മാരേയും 50 നു മുകളില്‍ കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷനും തുടക്കത്തില്‍തന്നെ ലഭിച്ചത് ഒരു അനുഗ്രഹമായി കാണുന്നതായി ജനറല്‍ കണ്‍വീനര്‍ റവ. എബ്രഹാം വര്‍ഗീസ്, രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ജോണ്‍ ഫിലിപ്പ്, സുവനീര്‍ കോ. കണ്‍വീനര്‍ മാത്യു പി. വര്‍ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് www.naemtfc.com എന്നാണെന്ന് വെബ്‌സൈറ്റ് ചെയര്‍മാന്‍ റവ.വിജു വര്‍ഗീസ്, മീഡിയ കണ്‍വീനര്‍ സഖറിയാ കോശി എന്നിവര്‍ അറിയിച്ചു.

വികാരി ജനറാള്‍ റവ.ഡോ.ചെറിയാന്‍ തോമസ്, റവ.എസ്.അലക്‌സാണ്ടര്‍, റവ.ജോണ്‍സണ്‍ ടി. ഉണ്ണിത്താന്‍, റവ.മാത്യൂസ് ഫിലിപ്പ്, റവ.ഫിലിപ്പ് ഫിലിപ്പ്, കൗണ്‍സില്‍ മെംബര്‍ ലിന്‍ ആന്‍ കീരിക്കാട്ട്, സുവനീര്‍ ചീഫ് എഡിറ്റര്‍ ടി.എ. മാത്യു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

IMG_2 IMG_3 IMG_4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top