Flash News

ശനിയാഴ്ച 121-മത് സാഹിത്യ സല്ലാപം ‘തെക്കേമുറിക്കൊപ്പം’ !

January 4, 2018 , ജയിന്‍ മുണ്ടയ്ക്കല്‍

121AMSSഡാലസ്: 2018 ജനുവരി ആറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തെക്കേമുറിക്കൊപ്പം’ എന്ന പേരിലാണ് നടത്തുക. പ്രസിദ്ധനായ അമേരിക്കന്‍ മലയാളി സാഹിത്യകാരനും പത്ര പ്രവര്‍ത്തകനുമാണ് എബ്രഹാം തെക്കേമുറി. ഒരു നല്ല സംഘാടകനും സാമുഹിക സാമുദായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവു കൂടിയാണ് തെക്കേമുറി. അദ്ദേഹത്തിന്‍റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, തെക്കേമുറിയെക്കുറിച്ചും തെക്കേമുറി അമേരിക്കയിലെ മലയാള സാഹിത്യ സാമൂഹിക രംഗത്ത് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ മാസം അന്തരിച്ച ശ്രീ. ജോസഫ് പുലിക്കുന്നേലിനെ നൂറ്റിയിരുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ അനുസ്മരിക്കുന്നതാണ്.

2017 ഡിസംബര്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസ് പിന്‍റ്റോ സ്റ്റീഫന്‍ അനുസ്മരണം’ എന്ന പേരിലായിരുന്നു നടത്തിയത്. പ്രതിഫലം നോക്കാത്ത, ജനകീയനായ ഒരു അമേരിക്കന്‍ മലയാളി പത്ര പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ അന്തരിച്ച ജോസ് പിന്‍റ്റോ സ്റ്റീഫന്‍. ഒരു നല്ല മനുഷ്യ സ്‌നേഹിയും കലാകാരനും ഛായാഗ്രഹകനും കൂടിയായിരുന്നു സ്റ്റീഫന്‍. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹോദരിയും മറ്റു കുടുംബാംഗങ്ങളും ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. പരേതനായ സ്റ്റീഫനെയും അദ്ദേഹത്തിന്‍റെ സാമുഹിക സാമുദായിക സാഹിത്യ പത്ര പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ഓര്‍മ്മ പുതുക്കലുകളും എല്ലാം വളരെ പ്രയോജനകരമായിരുന്നു.

അടുത്ത കാലത്ത് കേരളത്തില്‍ നിര്യാതരായ പ്രസിദ്ധ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, സിനിമാ സംവിധായകന്‍ ഐ. വി. ശശി, മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ അഭി, രാഷ്ട്രീയ നേതാവും കലാകാരനുമായിരുന്ന ഉഴവൂര്‍ വിജയന്‍ എന്നിവരെയും തദവസരത്തില്‍ അനുസ്മരിച്ചു.

ഡോ. എന്‍. പി. ഷീല, അച്ചാമ്മ ചന്ദര്‍ശേഖരന്‍, രാജു തോമസ്, രവീന്ദ്രന്‍ നാരായണന്‍, സജി കരിമ്പന്നൂര്‍, ത്രേസ്യാമ്മ തോമസ് നാടാവള്ളിയില്‍, ജയിസണ്‍ മാത്യു, യു. എ. നസീര്‍, മാത്യു നെല്ലിക്കുന്ന്, അബ്ദുല്‍ പുന്നയൂര്ക്കളം, വര്‍ഗീസ് എബ്രഹാം, തോമസ് ഫിലിപ്പ് റാന്നി, ചാക്കോ ജോസഫ്, ബേബിച്ചന്‍ മാത്യു, ജേക്കബ് മാത്യു, വില്യംസ് ജോണ്‍, എബ്രഹാം തെക്കേമുറി, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269.

Join us on Facebook https://www.facebook.com/groups/142270399269590/

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top