Flash News

മൂന്ന് ടെസ്റ്റ് മാച്ചുകളില്‍ വിജയം കൊയ്ത നീലപ്പട ഒന്നാം നമ്പറ് ടെസ്റ്റ് ടീം പദവി നേടി; കോഹ്‌ലിക്കും സംഘത്തിനും ഇനി പരീക്ഷണങ്ങളുടെ നാളുകള്‍

January 4, 2018

india-1-830x412ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബംഗ്ലാദേശിനും ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും എതിരേ ടെസ്റ്റ് മാച്ചുകള്‍ വിജയിച്ചതോടെ 2017ല്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമെന്ന പദവയില്‍ നീലപ്പട പിടിമുറുക്കി. ഇനി വിരാട് കോഹ്ലിക്കും സംഘത്തിനും ഇനി ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഒരു വര്‍ഷമാണു മുന്നിലുള്ളത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരേ നാളെത്തുടങ്ങുന്ന മത്സരങ്ങളോടെ അടുത്ത 12 മാസം മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ സൗത്ത് ആഫ്രിക്കയിലും അഞ്ചെണ്ണം ഇംഗ്ലണ്ടിലും നാലെണ്ണം ഓസ്‌ട്രേലിയയിലും കളിക്കേണ്ടിവരും. കേപ് ടൗണില്‍ തുടങ്ങുന്ന മത്സരത്തിന്റെ ഫലമനുസരിച്ചാകും വിദേശമണ്ണിലെ ഇന്ത്യന്‍ പ്രകടനം വിലയിരുത്തപ്പെടുക.

2016 സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസില്‍നിന്നും ഇന്ത്യ മടങ്ങുമ്പോള്‍ അവിടെ ടെസ്റ്റ് സീരീസ് ജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന പദവിയാണ് വിരാട് കോഹ്ലിക്കു ലഭിച്ചത്. ആകെ 19 ടെസ്റ്റുകളാണ് ഏഷ്യയില്‍ ആ വര്‍ഷം ഇന്ത്യ കളിച്ചത്. 16 ഹോം മാച്ചുകളും മൂന്നെണ്ണം ശ്രീലങ്കയിലും. ഇതില്‍ 14 എണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയിലും ഒരെണ്ണം തോല്‍വിയിലുമെത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ ‘ട്രെന്‍ഡ്’ ഇതാണ്. ഇന്ത്യന്‍ മണ്ണിലെ തകര്‍പ്പന്‍ വിജയത്തിനുശേഷം വിദേശ മണ്ണില്‍ കാല്‍കുത്തുന്നതോടെ സ്പീഡോമീറ്റര്‍ വീണ്ടും പൂജ്യത്തിലെത്തും. മൂന്നു ഫോര്‍മാറ്റിലും ഇതാണു സ്ഥിതി. ഇക്കുറി സൗത്ത് ആഫ്രിക്കയ്‌ക്കെതിരേ മത്സരങ്ങള്‍ തുടങ്ങുമ്പോഴും ഇതുതന്നെയാണ് നീലപ്പടയുടെ ഗ്രാഫ്.

india-m22015ല്‍ സൗത്ത് ആഫ്രിക്ക നടത്തിയ ഇന്ത്യന്‍ ടൂര്‍ അവരും മറക്കാനിടയില്ല. ഇന്ത്യ തുടര്‍ച്ചയായ വിജയങ്ങളാണ് അവര്‍ക്കുമേല്‍ നേടിയത്. ഇതോടെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമെന്ന പദവിയും അവര്‍ക്കു നഷ്ടമായി. 1992 മുതലുള്ള കണക്കെടുത്താല്‍ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ ജയിച്ചിട്ടുള്ളത്. ഒറ്റ സീരീസ് പോലും കൈപ്പിടിയിലാക്കാനും കഴിഞ്ഞിട്ടില്ല. ഇതേ വെല്ലുവിളി തന്നെയാണ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നീലപ്പടയ്ക്കു നിലവിലുള്ളതും. ഇന്ത്യന്‍ പേസര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതും സ്വന്തം മണ്ണില്‍ പരിചയസമ്പന്നരായ സൗത്ത് ആഫ്രിക്കന്‍ സ്‌കിപ്പര്‍മാരെ എങ്ങനെ എറിഞ്ഞു വീഴ്ത്തുമെന്നതും ആശ്രയിച്ചിരിക്കും ജയം.

വരണ്ട സൗത്താഫ്രിക്കന്‍ പിച്ചുകള്‍തന്നെയാണ് ക്യുറേറ്റര്‍മാര്‍ക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും വെല്ലുവിളി ഉയര്‍ത്തുക. സൗത്ത് ആഫ്രിക്കയുടെ പേസ് ആക്രമണവും ശക്തമാണ്. ഇക്കാര്യത്തില്‍ കോച്ച് രവിശാസ്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുക മാത്രമാണ് ആശ്വാസം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമെങ്കിലും പേസര്‍മാര്‍ 20 വിക്കറ്റ് വരെ വീഴ്ത്തുമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. എന്നാല്‍, സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിച്ചു പരിചയമുള്ള മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി നേരേ എതിരഭിപ്രായമാണ് പങ്കുവച്ചിട്ടുള്ളതും.

നിലവില്‍ കോഹ്ലി, മുരളി വിജയ്, ശിഖര്‍ ധവാന്‍, പൂജാര, രഹാനെ, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ക്ക് സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് കളിച്ചു പരിചയമുണ്ട്. കെ.എല്‍. രാഹുല്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, പാര്‍ഥിവ് പട്ടേല്‍, ബുംറ എന്നിവര്‍ക്ക് ഒരു പരിചയവുമില്ലാത്ത പിച്ചുകളാണത്.

രണ്ടു ടെസ്റ്റുകളില്‍നിന്നായി 272 റണ്‍സ് അവിടെ നേടിയിട്ടുണ്ട്. ഇതില്‍ ഒന്നില്‍ 119 റണ്‍സും മറ്റൊന്നില്‍ 96 റണ്‍സുമാണു നേടിയത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ രഹാനെയുടെ ശരാശരി 69.66 ആണ്. പൂജാരെയ്ക്കു 44.42 ആവറേജും മുരളി വിജയ്ക്കു 29.33 ശരാശരിയാണുമുള്ളത്. അതേസമയം 19 ആണ് രണ്ടു ടെസ്റ്റുകളില്‍നിന്നായി ധവാന്റെ ശരാശരി. മികച്ച സ്‌കോര്‍ 25 റണ്‍സും മാത്രമാണ്.

southafricaബൗളര്‍മാരില്‍ ഇശാന്ത് ആണ് ഏറ്റവും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ളത്- അഞ്ചെണ്ണം. 12 വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്തിന്റെ ശരാശരി 54.16 ആണ്. ഓരോ 15 ഓവറിലും ഒരു വിക്കറ്റ് എന്നും പറയാം. ഷമി രണ്ടു ടെസ്റ്റുകളില്‍നിന്ന് ആറു വിക്കറ്റുകള്‍ വീഴത്തി. അശ്വിന്‍, ജഡേജ എന്നിവര്‍ 2013-14 വര്‍ഷം ഒരോ ടെസ്റ്റും കളിച്ചിട്ടുണ്ട്. ജോഹന്നാസ് ബര്‍ഗിലെ മത്സരത്തില്‍ അശ്വിനു വിക്കറ്റ് നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഡര്‍ബനില്‍ നടന്ന കളിയില്‍ ആറുവിക്കറ്റ് വീഴത്താന്‍ ജഡേജയ്ക്കു കഴിഞ്ഞു. അതിനുശേഷം രണ്ടു സ്പിന്നര്‍മാരും ഏറെ വളര്‍ന്ന് ഒന്നാംനിരയിലേക്ക് എത്തി. ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന കടുത്ത ആശയക്കുഴപ്പവും ടീമിനെ ബാധിക്കാനിടയുണ്ട്.

ശാസ്ത്രിക്ക് ഏറെ പ്രതീക്ഷയുള്ളത് ഇശാന്തിലാണ്. ശ്രീലങ്കയിലും മറ്റു വിദേശത്തും ഇശാന്തിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ ടീമിനു കഴിഞ്ഞിട്ടുണ്ട്. ഷമിക്കൊപ്പം പതിനൊന്നംഗ ടീമില്‍ ഇടം പിടിക്കാന്‍ സഹായിച്ചതും ഈ വിലയിരുത്തലാണ്. ഭുവനേശ്വര്‍ ഹോം മാച്ചുകളില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും വിദേശത്തെ ഗ്രീന്‍ കോര്‍ട്ടുകളില്‍ എങ്ങനെയാകുമെനന്നതു കണ്ടറിയണം. ഉമേഷിന് ശ്രീലങ്കയ്‌ക്കെതിരേ വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. ബുംറയെ ടെസ്റ്റ് മത്സരങ്ങളില്‍ വിലയിരുത്താറുമായിട്ടില്ല. 2017 ആദ്യ ആഴ്ചയിലാണ് ബുംറ അവസാന ഫസ്റ്റ്ക്ലാസ് മാച്ച് കളിച്ചത്.

southafrica12006-07 ലും 2010-11ലുമാണ് ഇന്ത്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ സൗത്താഫ്രിക്കയില്‍ വിജയിച്ചത്. സൗത്താഫ്രിക്കന്‍ പേസിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പിടിച്ചുനില്‍ക്കാനേ കഴിഞ്ഞിട്ടില്ല. 235 ടെസ്റ്റ് മാച്ചുകളില്‍നിന്നായി ഡെയ്ല്‍ സ്‌റ്റെയ്ന്‍, മോണ്‍ ാേര്‍ക്കെല്‍, വെര്‍നോന്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവര്‍ ചേര്‍ന്ന് 976 വിക്കറ്റാണു വീഴ്ത്തിയത്. അതേ സമയം ഇശാന്ത്, ഷമി, ഭുവനേശ്വര്‍ പാണ്ഡ്യ എന്നിവര്‍ ചേന്ന് 164 ടെസ്റ്റ് മാച്ചുളില്‍നിന്ന് 477 വിക്കറ്റുളാണ് വീഴ്ത്തിയത്. ഇത് രണ്ടു ടീമുകളുടെയും ശരാശരി പ്രകടനം വിലയിരുത്താന്‍ സഹായിക്കും.

ബാറ്റിങ്ങില്‍ ഇന്ത്യയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന അവസാന ടെസ്റ്റില്‍ കോഹ്ലി, രോഹിത്, ധവാന്‍ എന്നിവര്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണു മടങ്ങിയത്. വിജയ്, രഹാനെ, രാഹുല്‍, അശ്വിന്‍, ജഡേജ എന്നിവര്‍ക്കു പ്രതിരോധമുയര്‍ത്താനും കഴിഞ്ഞില്ല. അതുപോലെ സ്ലിപ്പില്‍ ഇന്ത്യ വരുത്തുന്ന പിഴവുകളും ഫീല്‍ഡിങ് കോച്ചിന്റെ ശ്രദ്ധ പതിയേണ്ട മേഖലയാണ്.

2015 ആദ്യം ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരങ്ങള്‍ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക (രണ്ടുവട്ടം) എന്നിവിടങ്ങൡ നടന്ന മത്സരങ്ങളാണ് ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നോട്ടടിച്ച ഘടകങ്ങള്‍. ഇതോടൊപ്പമാണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ 25 വര്‍ഷമായി തുടരുന്ന നിരാശാജനകമായ പ്രകടനത്തിന്റെ ചരിത്രവും. കാത്തിരുന്നു കാണാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top