Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

സംസ ബഹ്‌റൈന്‍ ക്രിസ്മസ് പുതുവത്സരാഘോഷം ആകര്‍ഷകമായി

January 5, 2018 , സംസ ബഹ്‌റൈന്‍

groupസംസ ബഹ്‌റൈന്‍ ക്രിസ്തുമസ്സ് പുതുവല്‍സരാഘോഷവും 2018 ലേക്കുള്ള പുതിയ നിര്‍വാഹകസമിതി സ്ഥാനാരോഹണവും ഡിസംബര്‍ 31-ന് സൗത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ വെച്ച് നടന്നു. ഡോ. മുഹമ്മദ് റഫീക്ക് – രക്ഷാധികാരി, ബാബുരാജ് മാഹി, മുരളികൃഷ്ണന്‍, ഹംസ ചാവക്കാട് – ഉപദേശകസമിതി അംഗങ്ങള്‍. പ്രസിഡണ്ട്- വല്‍സരാജന്‍ കെ., വൈസ് പ്രസിഡണ്ട് –സുനില്‍ പാപ്പച്ചന്‍, സിത്താര മുരളികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി – അനില്‍കുമാര്‍ എ.വി., ജോ. സെക്രട്ടറി ബാബു സി.കെ, റിയാസ് ഖാന്‍, ട്രഷറര്‍ – ജിജി ജോര്‍ജ്, എന്റര്‍ടയിന്‍മെന്റ് സെക്രട്ടറി – സതീഷ്‌ പൂമാനക്കല്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി – വിനോദ് ഗുരുവായൂര്‍, സാഹിത്യ വിഭാഗം കണ്‍‌വീനര്‍ ബബീഷ് കുറ്റിയില്‍, ചാരിറ്റി കണ്‍‌വീനര്‍ ഗണേഷ്കുമാര്‍ എന്നിവര്‍ ഭാരവാഹികളായി അധികാരമേറ്റു. തുടര്‍ന്ന്‍ നിരവധി കലാപരിപാടികള്‍ സംസ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ചു.

“സുവര്‍ണ ജ്യോതിഷ” എന്ന പേരില്‍ ബൈബിള്‍ കഥയുടെ രംഗാവിഷ്കാരം സുനില്‍ പാപ്പച്ചന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചുകൊണ്ട് വനിതാ വിഭാഗവും കുട്ടികളുടെ വിഭാഗവും അവതരിപ്പിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റി. സംസയുടെ വരുന്ന 6 മാസത്തെ കര്‍മ പരിപാടികള്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു.

സ്നേഹവിരുന്നിലും സംഗമത്തിലും നിരവധിപ്പേര്‍ പങ്കെടുത്തു. ആകര്‍ഷകമായ നിരവധി പുതുവത്സര സമ്മാനങ്ങളും നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top