Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

പതിനെട്ടു മിനിറ്റിന്റെ വ്യത്യാസത്തില്‍ ഇരട്ടകള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍; കാലിഫോര്‍ണിയയില്‍ നിന്നൊരു അത്ഭുത വാര്‍ത്ത

January 6, 2018

twin-2

കാലിഫോര്‍ണിയ: എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് കാലിഫോര്‍ണിയയില്‍ 18 മിനിറ്റിന്റെ വ്യത്യാസത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചത് ലോക ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കും. രണ്ടുവര്‍ഷങ്ങളിലായാണ് ഇരുവരുടെയും ജനനം. ജനത്തിയതി, മാസം, ദിവസം എല്ലാം വ്യത്യസ്തം.

ആണ്‍കുട്ടിയുടെ പേര് ജോഅക്വിന്‍ ജൂനിയര്‍ ഒന്റ്റിവേറ്‌സ് ജനിച്ചത് ഡിസംബര്‍ 31, 2017, സമയം 11 .58. പെണ്‍കുട്ടി ഐറ്റനാ ഡി ജീസസ് ഒന്റ്റിവേറ്‌സ് ജനനം ജനുവരി 1, 2018, സമയം 12 .16. കാലിഫോര്‍ണിയയിലെ കെണ്‍ കൗണ്ടിയിലെ ഡിലനോ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ മരിയ ഫ്‌ളോറസ് ആയിരുന്നു ഈ ഇരട്ടക്കുട്ടികളുടെ അമ്മ.

ജോഅക്വിന്‍, കെണ്‍ കൗണ്ടിയില്‍ 2017 ല്‍ ജനിച്ച അവസാനത്തെ കുട്ടിയായി. ഐറ്റനാ 2018 ലെ ആദ്യ കുഞ്ഞും. കുഞ്ഞുങ്ങള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതിലും ഒരു മാസം മുന്‍പെയാണ് ജനിച്ചതെന്ന് മരിയ ഫ്‌ളോറസ് പറഞ്ഞു.

‘മുപ്പതു വര്‍ഷതില്‍ അധികമായി താന്‍ പ്രസവം കൈകാര്യം ചെയ്യുന്നു. എന്റെ ഓര്‍മയില്‍ ഇങ്ങനെ ഒരു സംഭവമില്ല,’ പ്രസവമെടുത്ത ഡോ സയ്യിദ് താംദിജി പറഞ്ഞു. പുതു വത്സര ദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് ആശുപതിയില്‍ ഉണ്ട്. ഫ്‌ളോറെസിനും കുടുംബത്തിനും 3000 ഡോളറിനു തുല്യമായ കളിപ്പാട്ടങ്ങള്‍ അടക്കമുള്ള സമ്മാനങ്ങള്‍ ആശുപത്രിയുടെ വകയായി കിട്ടി.

കാലിഫോര്‍ണിയയിലെ ഏര്‍ലി മാര്‍ട് സ്വദേശിയായ മരിയയും ഭര്‍ത്താവ് ജോവാക്കിനും തോട്ടം തൊഴിലാളികളാണ്. ജനുവരി 27 ന് അടുത്തായി പ്രസവം ഉണ്ടാകുമെന്നാണ് മരിയ കരുതിയിരുന്നത്. പുതുവത്സരം ഭര്‍ത്താവ് ജോവാക്കിനോടൊപ്പം ആഘോഷിക്കാനിരുന്നതാണ് മരിയ. ഡിസംബര്‍ 31 നു രാത്രി 7 മണിക്കാണ് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു എന്നും ഏതാനും ദിവസത്തിനകം ഏര്‍ലി മാര്‍ട്ടിലേക്കു തിരിച്ചു പോകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റു മൂന്നു പെണ്‍കുട്ടികളുടെ മാതാവ് കൂടിയാണ് മരിയ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top