Flash News

മുഖ്യമന്ത്രി പദത്തിലിരുന്ന് ലാലു പ്രസാദ് യാദവ് നടത്തിയത് 945 കോടി രുപയുടെ; വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെന്ന്

January 7, 2018

lalu-prasadപട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ 950 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ബിഹാറില്‍ കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയെന്ന വ്യാജകണക്കുകള്‍ കാണിച്ച് മൃഗസംരക്ഷണവകുപ്പില്‍ നിന്നാണ് ഇത്രയും കോടി രൂപ തട്ടിയെടുത്തത്.

1996ല്‍ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അമിത് ഖാരെ ചായ്ബാസയിലെ മൃഗസംരക്ഷണവകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ്, മുന്‍ എം.എല്‍.എ.യും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ ജഗദീഷ് ശര്‍മ തുടങ്ങിയ ഉന്നതരാണ് കുംഭകോണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഇതില്‍ 1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നു 89 ലക്ഷം രൂപ പിന്‍വലിച്ചെന്ന കേസിലാണ് ലാലുവിനെ ഇപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വ്യാജബില്ലുകള്‍ ഹാജരാക്കി 20 വര്‍ഷം കാലിത്തീറ്റ വിതരണം ചെയ്‌തെന്ന് കാട്ടി ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ദുബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്.

കേസന്വേഷണം ലാലു സ്തംഭിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയും സര്‍വീസ് കാലയളവ് നീട്ടിനല്‍കുകയും ചെയ്തതും ലാലുവാണ്.

രണ്ടായിരത്തില്‍ ബിഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് രൂപവത്കരിച്ചതിനുശേഷമാണ് കേസ് പട്‌നയില്‍നിന്ന് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലേക്ക് മാറ്റിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് ആകെയുണ്ടായിരുന്നത്. അഞ്ച് കേസുകളിലാണ് ലാലു പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. മൂന്നെണ്ണംകൂടി തീര്‍പ്പാകാന്‍ ബാക്കിയുണ്ട്.

ആദ്യകേസില്‍ 2013 ഒക്ടോബറില്‍ ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തി അഞ്ചുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ചായ്ബാസ (ഇന്ന് ജാര്‍ഖണ്ഡില്‍) ട്രഷറിയില്‍നിന്ന് 37.5 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നായിരുന്നു കേസ്. തടവുശിക്ഷയ്ക്കുപുറമേ 25 ലക്ഷംരൂപ പിഴയും അന്ന് വിധിച്ചിരുന്നു. കേസില്‍ സുപ്രീംകോടതി ലാലുവിന് ജാമ്യം നല്‍കി.

2014ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി മറ്റ് നാലുകേസുകളിലും ലാലുവിനെതിരായ വിചാരണ നിര്‍ത്തിവെച്ചിരുന്നു. ഒരു കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട വ്യക്തിയുടെപേരില്‍ അതേ കേസിലെ സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മറ്റു സമാന കേസുകളുമായി മുന്നോട്ടു പോവാനാവില്ലെന്നാണ് കോടതി അതിന് കാരണമായി പറഞ്ഞത്. എന്നാല്‍, ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രതിചേര്‍ക്കപ്പെട്ട എല്ലാ കേസുകളിലും ലാലുവിന്റെ പേരില്‍ വിചാരണ തുടരാമെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജഗന്നാഥ് മിശ്രയ്ക്ക് ശേഷം ബീഹാറിലെ മുഖ്യമന്ത്രി പദത്തിലെത്തിയ ലാലു കാലിത്തീറ്റ കുംഭകോണ അഴിമതിയാരോപണത്തെ തുടര്‍ന്നാണ് രാജിവെയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ലാലുവിന് പകരം മുഖ്യമന്ത്രിയായത് ഭാര്യ റാബ്‌റി ദേവിയായിരുന്നു. ഇതും അന്ന് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച രണ്ടാമത്തെ കേസില്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം അഞ്ച് പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top