Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

തീരുമാനമുണ്ടാകുന്നതുവരെ എം.എം. ഹസന്‍ കെപിസിസി പ്രസിഡന്റായി തുടരുമെന്ന്

January 7, 2018

mm-hassanഎംഎം ഹസന്‍ കെപിസിസി പ്രസിഡന്റായി തുടരും. ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദി വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ എംഎം ഹസന്‍ തന്നെ കെപിസിസി പ്രസിഡന്റായി തുടരുമെന്നാണ് നേരത്തെ എഐസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ പിസിസി അധ്യക്ഷന്‍മാര്‍ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

പുതിയ ഒരു തീരുമാനമുണ്ടാകുന്നതുവരെ നിലവിലെ പിസിസി അധ്യക്ഷന്‍മാര്‍ തുടരുമെന്ന് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. കെപിസിസി പുനഃസംഘടന മരവിപ്പിച്ചതായും നിലവിലെ കമ്മറ്റി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top