Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

മഞ്ജു വാര്യര്‍ എത്തുന്നു മാധവിക്കുട്ടിയായി; ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം കമലും മഞ്ജുവും ഒന്നിക്കുന്ന ചിത്രം ആമി ഉടന്‍ തിയ്യേറ്ററുകളിലെത്തും

January 8, 2018

manju-1-830x412ആമി എത്തുന്നു, വരവറിയിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മഞ്ജുവിന്റെ ആമി ലുക്കിനോട് തുടക്കത്തിൽ വിമർശനങ്ങളുണ്ടായിരുന്നെങ്കിലും പതിയെ പ്രേക്ഷകർക്ക് പ്രിയങ്കരമായി.

മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത് മുരളിഗോപിയാണ്. മുരളി ഗോപിയാണ് ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യാബാലന്‍ ആമിയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഒടുവില്‍, ആമി മഞ്ജുവാണെന്ന് കമല്‍ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 24 നാണു മാധവിക്കുട്ടിയുടെ പുന്നയൂര്‍ക്കുളത്തെ വീട്ടില്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. ഒറ്റപ്പാലം, മുംബൈ, കൊല്‍ക്കത്ത, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പിന്നീടു ചിത്രീകരണം. കമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റാഫേല്‍ പി തോമസും റൂബന്‍ റോച എന്നിവര്‍ ചേര്‍ന്ന് റീല്‍ ആന്‍ഡ് റീല്‍ സിനിമയുടെ ബാനറിലാണു നിര്‍മിക്കുന്നത്. ഗുല്‍സാര്‍ എഴുതി തൗഫീഖ് സംവിധാനം ചെയ്യുന്ന രണ്ടു ഹിന്ദി ഗാനങ്ങളും ചിത്രത്തിലുണ്ട്. മലയാളം ഗാനങ്ങള്‍ക്കു തൂലിക ചലിപ്പിച്ചത് റഫീഖ് അഹമ്മദാണ്. വിദ്യാ ബാലനായിരുന്നു ആമിയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ ചിത്രത്തിലേക്ക് എത്തിയത്.

അഭിനേത്രിയെന്ന നിലയില്‍ ഏതൊരു താരവും ആഗ്രഹിക്കുന്ന കഥാപാത്രമാണ് ആമിയിലെ വേഷം. എഴുത്തുകാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഏറെ ബഹുമാനിക്കുന്ന മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. 20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്. മൂന്നുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കു ശേഷമാണ് സിനിമയുടെ തിരക്കഥ കമല്‍ പൂര്‍ത്തിയാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top