Flash News

വി.ടി. ബല്‍‌റാമിന് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയുടെ വിമര്‍ശനം

January 8, 2018

chinthaവി.ടി. ബല്‍റാമിനെ വിമര്‍ശിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്ത വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്ത ബല്‍റാമിനെതിരെ പ്രതികരിച്ചത്.

പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാകണം. പെണ്ണിന്റെ കാഴ്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്ക് കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും ചിന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല’ .. ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം..സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം. പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ് .അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല .എ കെ ജി യും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ് അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top